Friday, 26 June 2020

ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ രാമചന്ദ്രന്‍ കമ്മീഷന്‍ ശിപാര്‍ശ





തിരുവനന്തപുരം :  സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ഇത് സംബന്ധിച്ച് പഠനം നടത്തിയ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍. കമ്മീഷന്റെ ഇടക്കാല റിപ്പോര്‍ട്ട് സര്‍ക്കാറിന് കൈമാറി. വിവിധ തലങ്ങളിലുള്ള നിരക്ക് വര്‍ധനവ് സംബന്ധിച്ച ശിപാര്‍ശകള്‍ റിപ്പോര്‍ട്ടിലുണ്ടെന്നാണ് വിവരം. ഓഡിനറി സര്‍വീസുള്‍ക്ക് 30 ശതമാനവും അതിന് മുകളിലുള്ളവയ്ക്ക് 40 ശതമാനവും അതിനും മുകളിലുള്ളതിന് 50 ശതമാനവും വര്‍ധിപ്പിക്കണമെന്നാണ് ശിപാര്‍ശ.മിനിമം ചാര്‍ജ് എട്ടില്‍ നിന്ന് പത്താക്കുക, മിനിമം ചാര്‍ജില്‍ സഞ്ചരിക്കാവുന്ന ദൂരം കുറക്കുക തുടങ്ങിയ നിര്‍ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ടെന്നാണ് വിവരം. കൊവിഡ് കാലത്ത് ഗതാഗത മേഖല കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ഈ കാലത്തേക്ക് മാത്രമായാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. അന്തിമ റിപ്പോര്‍ട്ടിലേക്ക് കമ്മീഷന്‍ എത്തിയിട്ടില്ല.

വ്യാഴാഴ്ചരാത്രിയാണ് ശുപാര്‍ശ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ സര്‍ക്കാറിന് കൈമാറിയത്. ട്രാസ്‌പോര്‍ട്ട് സെക്രട്ടറിക്കാണ് റിപ്പോര്‍ട്ട് കൈമാറിയിരിക്കുന്നത്. ഇന്ന് രാവിലെ ഗതാഗത മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും തമ്മില്‍ വിഷയത്തില്‍ ചര്‍ച്ച നടക്കും. ഇതിന് ശേഷം ഗതാഗത വകുപ്പ് ശിപാര്‍ശ മുഖ്യമന്ത്രിക്ക് കൈമാറും.ബസ് ചാര്‍ജ് വര്‍ധിപ്പിച്ചുകൊണ്ടുള്ള ഇടക്കാല തീരുമാനം ഉടന്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.




SHARE THIS

Author:

0 التعليقات: