Thursday, 25 June 2020

കേരള ഡയലോഗിന് വെള്ളിയാഴ്ച തുടക്കം; ലക്ഷ്യം ഭാവി കേരളത്തെ നിര്‍ണയിക്കല്‍




തിരുവനന്തപുരം: ഭാവി കേരളത്തെ നിര്‍ണയിക്കാനുള്ള കേരള ഡയലോഗ് എന്ന സംവാദ പരിപാടിക്ക് വെള്ളിയാഴ്ച തുടക്കമാകും. കൊവിഡ് അവലോകനത്തിനു ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചതാണ് ഇക്കാര്യം. കൊവിഡിന്റെ പശ്ചാത്തലത്തില്‍ പുതിയ ആശയങ്ങളും വികസന മാതൃകകളും കണ്ടെത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആഗോള തലത്തിലെ വിദഗ്ധരാണ് സംവാദത്തില്‍ പങ്കെടുക്കുക.

കേരളം: ഭാവി വികസന മാര്‍ഗങ്ങള്‍ എന്ന വിഷയത്തില്‍ നടക്കുന്ന ആദ്യ ദിന സംവാദത്തില്‍ അമര്‍ത്യ സെന്‍, നോംചോസ്‌കി, സൗമ്യ സ്വാമിനാഥന്‍ എന്നിവര്‍ സംബന്ധിക്കും. അടുത്ത ദിവസങ്ങളില്‍ ജോസഫ് സ്റ്റിഗ്ലിസ്, വെങ്കി രാമകൃഷ്ണന്‍ തുടങ്ങിയവരും പരിപാടിയുടെ ഭാഗമാകും.







SHARE THIS

Author:

0 التعليقات: