Tuesday, 2 June 2020

തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരണപ്പെട്ടു. കിനാനൂര്‍- കരിന്തളം പയ്യങ്കുളത്തെ ഭാസ്‌കരന്റെ മകള്‍ അശ്വതി(20)യാണ് മരിച്ചത്. ഒരാഴ്ച മുന്‍പ് വീട്ടില്‍ വച്ചാണ് പൊള്ളലേറ്റത്. ചായക്കട പലഹാരം ഉണ്ടാക്കുമ്പോള്‍ അടുപ്പില്‍നിന്ന് വസ്ത്രത്തിലേക്ക് തീ പടരുകയായിരുന്നു. മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ച അശ്വതിയെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരണപ്പെട്ടത്.


SHARE THIS

Author:

0 التعليقات: