Friday, 5 June 2020

മഹാരാഷ്ട്രയില്‍ 24 മണിക്കൂറില്‍ 139 കോവിഡ് മരണം; ആകെ രോഗികള്‍ 80,000 കടന്നു


മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ച്  24 മണിക്കൂറില്‍ മരിച്ചത് 139 പേര്‍. കോവിഡ് മൂലം മഹാരാഷ്ട്ര ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയര്‍ന്ന മരണനിരക്കാണിത്. സംസ്ഥാനത്ത് മരണസംഖ്യ 2849 ആയി ഉയര്‍ന്നുവെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.


സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 80,000 കടന്നു. ഇന്ന് മാത്രം 2,436 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 80,229 ആയി ഉയര്‍ന്നു. 42,224 സജ്ജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്. 1475 രോഗികള്‍ക്ക് ഇന്ന് മാത്രം രോഗം ഭേദമായി. ഇതോടെ 35,156 രോഗികള്‍ ഇതുവരെ സുഖം പ്രാപിച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചു. 5,22,946 സാമ്പിളുകള്‍ ഇതുവരെ പരിശോധിച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചു.

20 പേര്‍ കൂടി രോഗം സ്ഥിരീകരിച്ചതോടെ മുംബൈയിലെ ഏറ്റവും വലിയ ചേരിപ്രദേശമായ ധരവിയില്‍ കേസുകളുടെ എണ്ണം 1,889 ആയി ഉയര്‍ന്നതായി മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. അതേസമയം, പ്രദേശത്ത് പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 71 മരണങ്ങളാണ് പ്രദേശത്ത് ആകെ റിപ്പോര്‍ട്ട് ചെയ്തത്.


SHARE THIS

Author:

0 التعليقات: