Sunday, 14 June 2020

40 ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്ക് അംഗീകാരം; മര്‍കസ് അലുംനി ആദ്യ വിമാനം 17ന്

ദുബൈ : മര്‍കസ് അലുംനി യു എ ഇ ചാപ്റ്റര്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് 40 വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്യുമെന്നും ഔദ്യോഗികമായി കേന്ദ്ര -കേരള ഗവണ്മെന്റുകളുടെ അനുമതി ലഭിച്ചതായും മര്‍കസ് ഡയറക്ടര്‍ ഡോ എ പി അബ്ദുല്‍ ഹകീം അസ്ഹരി സൂം പ്രസ്സ് കോണ്‍ഫറന്‍സിലൂടെ അറിയിച്ചു.

ആദ്യ വിമാനം ജൂണ്‍ 17നും രണ്ടാമത്തേത് 18നും ദുബൈയില്‍ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടും. അനിവാര്യ ഘട്ടത്തില്‍ അലുംനി ഒരുക്കുന്ന ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ യാത്രാ ക്ലേശം നേരിടുന്നവരെ സഹായിക്കാനും രോഗികളും ജോലി നഷ്ടപ്പെട്ടവരും ആയ ആളുകള്‍ക്ക് വലിയ ആശ്വാസവും സ്വാന്തനവുമാണെന്ന് ഡോ. അസ്ഹരി പറഞ്ഞു. കോഴിക്കോട്, കണ്ണൂര്‍, കൊച്ചി, തിരുവനന്തപുരം, സെക്ടറില്‍ 40ഉം ഡല്‍ഹി, ഹൈദരാബാദ്, ചെന്നൈ, അമൃതസര്‍ അടക്കമുള്ള വിവിധ എയര്‍പോര്‍ട്ടുകളിലേക്ക് അഞ്ചു വീതം വിമാനങ്ങളാണ് പറക്കുക.

അവസരം കാത്തു കഴിയുന്നവര്‍ക്ക് വലിയ സഹായമാവാന്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എപി അബൂബക്കര്‍ മുസ്്‌ലിയാരുടെ നിര്‍ദേശപ്രകാരമാണ് വളരെ വെല്ലുവിളികള്‍ നിറഞ്ഞ ഈ ഉദ്യമത്തിനു മര്‍കസ് അലുംനി യുഎ ഇ ചാപ്റ്റര്‍ മുന്നോട്ട് വന്നതെന്ന് ചാപ്റ്റര്‍ പ്രസിഡന്റ് സലാം കോളിക്കല്‍ പറഞ്ഞു. ഓണ്‍ലൈന്‍ പ്രസ്സ് മീറ്റില്‍ സെന്‍ട്രല്‍ അലുംനി പ്രസിഡന്റ് സി പി ഉബൈദ് സഖാഫി, യുഎഇ ജനറല്‍ സെക്രട്ടറി ഫൈസല്‍ കല്പക, ചീഫ് കോര്‍ഡിനേറ്റര്‍മാരായ ഡോ. അബ്ദുല്‍ നാസര്‍ വാണിയമ്പലം, മുനീര്‍ പാണ്ടിയാല, കിന്നിങ്കാര്‍ ഇബ്റാഹിം സഖാഫി, ത്വയ്യിബ് ഷിറിയ, സുഹൈല്‍ ചെറുവാടി എന്നിവര്‍ പങ്കെടുത്തു.



SHARE THIS

Author:

0 التعليقات: