Monday, 29 June 2020

മരക്കാട് മുഹമ്മദിനെ ആദരിച്ചു

കട്ടത്തടുക്ക: രചനാവൈഭവത്തില്‍ തനത് ശൈലിചോര്‍ന്നു പോകാതെ മാപ്പിളസാഹിത്യത്തിനെ നെഞ്ചോട് ചേര്‍ത്തുവെച്ച അതുല്യകാലാകാരന്‍ മരക്കാട് മുഹമ്മദിനെ കട്ടത്തടുക്ക ഓണിവാഗില്‍ കലാകൂട്ടായ്മ ആദരിച്ചു.

ജഹമീദ് ഓണിബാഗിലില്‍  അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ ഹാരിസ് കട്ടത്തടുക്ക സ്വാഗതവും,സുബൈര്‍ ഓണിബാഗില്‍ ഉദ്ഘാടനവും നിര്‍വ്വഹിച്ചു. മജീദ് മുഗുറോഡ് മൊമെന്റോ നല്‍കി. കോറഗപ്പ കട്ടത്തടുക്ക ഷാള്‍ അണിയിച്ചു.റസാക്ക് കട്ടത്തടുക്ക,റാസി കൈസര്‍,അന്‍വര്‍ കാണാജെ,ഷാനവാസ് മരക്കാട് എന്നിവര്‍ ആശംസാപ്രസംഗം നടത്തി. ആദരവിന് മുഹമ്മദ് മരക്കാട് നന്ദിപറഞ്ഞു


SHARE THIS

Author:

0 التعليقات: