Friday, 5 June 2020

രാജ്യത്ത് ഒരു വര്‍ഷത്തേക്ക് പുതിയ പദ്ധതികളില്ല -ധനമന്ത്രാലയം

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിനിടെ ചെലവുചുരുക്കലിന്റെ ഭാഗമായി ഒരു വര്‍ഷത്തേക്ക് പുതിയ പദ്ധതികളൊന്നും ആരംഭിക്കരുതെന്ന ഉത്തരവുമായി ധനകാര്യ മന്ത്രാലയം. പുതിയ പദ്ധതികള്‍ക്കായി ധനമന്ത്രാലയത്തിലേക്ക് അഭ്യര്‍ഥനകള്‍ അയക്കുന്നത് നിര്‍ത്താനും മന്ത്രാലയങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ യോജന, അത്മനിര്‍ഭര്‍ ഭാരത് എന്നിവക്ക് കീഴിലുള്ള പദ്ധതികള്‍ക്ക് മാത്രമേ തുക അനുവദിക്കൂ. നടപ്പ് സാമ്പത്തിക വര്‍ഷം മറ്റൊരു പദ്ധതിക്കും അംഗീകാരം ലഭിക്കില്ലെന്നും മന്ത്രാലയം അറിയിച്ചു. ബജറ്റ് പ്രകാരം ഇതിനകം അംഗീകരിച്ച പദ്ധതികളും മാര്‍ച്ച് 31 വരെ താത്കാലികമായി നിര്‍ത്തിവെക്കും.

ആഗോള മഹാമാരിയുടെ പശ്ചാത്തലത്തില്‍ പൊതു സാമ്പത്തിക സ്രോതസുകളില്‍ അഭൂതപൂര്‍വമായ ആവശ്യങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. എന്നാല്‍ മുന്‍ഗണനക്ക് അനുസൃതമായി വിവേകപൂര്‍വം വിഭവങ്ങള്‍ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്നും ധനമന്ത്രാലയത്തിന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നു.

11 വര്‍ഷത്തിനിടയിലെ മന്ദഗതിയിലുള്ള ജി ഡി പി വളര്‍ച്ചയും നാല് പതിറ്റാണ്ടിലേറെയായുള്ള സാമ്പത്തിക സങ്കോച പ്രവചനങ്ങളും ഉള്‍പ്പെടെ നിരവധി കടുത്ത സാമ്പത്തിക സൂചകങ്ങള്‍ക്ക് ശേഷമാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനത്തിലെത്തിയതെന്നും ഉത്തരവില്‍ പറയുന്നു.




SHARE THIS

Author:

0 التعليقات: