Tuesday, 23 June 2020

അഭിമാനിക്കാം, കൊവിഡ് പ്രതിരോധത്തിന് കേരളത്തിന് ഐക്യരാഷ്ട്ര സഭയുടെ ആദരം; ലോകനേതാക്കള്‍ക്കൊപ്പം ആരോഗ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കേരളത്തിന് ഐക്യരാഷ്ട്ര സഭയുടെ ആദരം. ലോകനേതാക്കള്‍ക്ക് ഒപ്പമാണ് സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ ശൈലജയും ആദരിക്കപ്പെടുന്നത്. ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസേവന ദിനത്തിനോട് അനുബന്ധിച്ചാണ് ആദരവ്. പൊതു സേവകരും കോവിഡ് 19 എന്ന മഹാമാരിയും എന്ന വിഷയത്തില്‍ പാനല്‍ ചര്‍ച്ചയും ഉണ്ട്.

പ്രാദേശിക, ദേശീയ തലങ്ങളില്‍ പൊതുപ്രവര്‍ത്തകര്‍ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചാണ് ചര്‍ച്ച. റിപ്പബ്ലിക് ഓഫ് കൊറിയയുടെ ആഭ്യന്തര സുരക്ഷ ഉപമന്ത്രി ഡോ. ഇന്‍ ജെയ് ലീ, കേരളത്തിന്റെ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍,ന്യൂയോര്‍ക്ക് സ്റ്റേറ്റ് ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യമോ, അന്താരാഷ്ട്ര നഴ്‌സിംഗ് കൗണ്‍സില്‍ പ്രസിഡന്റ് അന്നെറ്റ് കെന്നഡി, ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ തൊഴില്‍ വിഭാഗം ഡയറക്ടര്‍ ജിം കാംപെല്‍, അന്താരാഷ്ട്ര പൊതുസേവന പ്രസിഡനറ് റോസ പാവനെല്ലി എന്നിവരാണ് പാനല്‍ അംഗങ്ങള്‍.

ലോക പൊതുപ്രവര്‍ത്തക ദിനമായ ഇന്നാണ് കോവിഡ് പ്രതിരോധത്തില്‍ മുന്നണിപ്പോരാളികളായവരെ ഐക്യരാഷ്ട്ര സഭ ആദരിക്കുന്നത്. 

കൊവിഡിന് 19 നെതിരായ കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ വളരെയധികം ചര്‍ച്ചയായിരുന്നു. നിരവധി മാധ്യമങ്ങളാണ് കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെയും ആരോഗ്യമന്ത്രി കെ കെ ശൈലജയെയും പ്രശംസിച്ച് ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചത്.  ബിബിസി ചാനലില്‍ തത്സമയ പരിപാടിയില്‍ ആരോഗ്യമന്ത്രി അതിഥിയായി എത്തുകയും ചെയ്തിരുന്നു.

SHARE THIS

Author:

0 التعليقات: