Thursday, 4 June 2020

രാജ്യസഭ തെരഞ്ഞെടുപ്പിന് മുന്‍പായി ഗുജറാത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടി; രണ്ടു എംഎല്‍എമാര്‍ കൂടി രാജിവെച്ചു

അഹമ്മദാബാദ്: രാജ്യസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ, ഗുജറാത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടി. രണ്ടു കോണ്‍ഗ്രസ് എംഎല്‍എമാര്‍ സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കി. ജൂണ്‍ 19നാണ് സംസ്ഥാനത്ത് നാലു രാജ്യസഭ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ്.

കോണ്‍ഗ്രസ് എംഎല്‍എമാരായ അക്ഷയ് പട്ടേല്‍, ജിതു ചൗധരി എന്നിവരാണ് സ്പീക്കറെ കണ്ട് രാജിക്കത്ത് നല്‍കിയത്. ഇവരുടെ രാജിക്കത്ത് സ്വീരിച്ചതായി സ്പീക്കര്‍ അറിയിച്ചു. അക്ഷയ് പട്ടേല്‍ വഡോദരയിലെ കര്‍ജാന്‍ മണ്ഡലത്തില്‍ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. ചൗധരി കപ്രഡ മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത്.

മാര്‍ച്ചിലും സമാനമായി കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചിരുന്നു. അഞ്ച് എംഎല്‍എമാരാണ് അന്ന് രാജിവെച്ചത്. നിലവില്‍ 182 അംഗ നിയമസഭയില്‍ ബിജെപിക്ക് 103 എംഎല്‍എമാരാണ് ഉളളത്. കോണ്‍ഗ്രസിന്റെ അംഗബലം 66 ആയി ചുരുങ്ങി. അടുത്തിടെ നാലു രാജ്യസഭ സീറ്റുകളിലേക്കുളള സ്ഥാനാര്‍ത്ഥികളെ ബിജെപിയും കോണ്‍ഗ്രസും പ്രഖ്യാപിച്ചിരുന്നു. മൂന്ന് സീറ്റുകളിലേക്കാണ് ബിജെപി മത്സരിക്കുന്നത്. കോണ്‍ഗ്രസ് രണ്ട് സീറ്റുകളിലേക്കാണ് മത്സരിക്കുന്നത്.



SHARE THIS

Author:

0 التعليقات: