Wednesday, 10 June 2020

തിരുവനന്തപുരം മെഡിക്കല്‍ കോളജ് കോവിഡ് വാര്‍ഡില്‍ വീണ്ടും ആത്മഹത്യ

medical-college-thiruvananthapuram
തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ കോവിഡ് വാര്‍ഡില്‍ വീണ്ടും ആത്മഹത്യ. കോവിഡ് സംശയിച്ച് പ്രവേശിപ്പിച്ച നെടുമങ്ങാട് ഹൗസിങ് ബോര്‍ഡ് കോളനി സ്വദേശി മുരുകേശന്‍ (38) ആണ് ജീവനൊടുക്കിയത്. തമിഴ്‌നാട്ടില്‍നിന്ന് തിരികെയെത്തിയ ആളാണ്. 

നേരത്തെ ഇവിടെ കോവിഡ് ചികില്‍സയിലിരുന്ന യുവാവ് ഐസലേഷന്‍ വാര്‍ഡില്‍ തൂങ്ങിമരിച്ചിരുന്നു.കോവിഡ് വാര്‍ഡില്‍ നിന്ന് ഇന്നലെ ഇറങ്ങിപ്പോയി തിരികെയെത്തിച്ച യുവാവിനെ നിരീക്ഷിക്കുന്നതില്‍ ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നു ഗുരുതര വീഴ്ചയാണ് ഉണ്ടായത്. മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു.


SHARE THIS

Author:

0 التعليقات: