Sunday, 21 June 2020

കൊവിഡ് വ്യാപനമെന്ന് വ്യാജ സന്ദേശം; യുവാവ് അറസ്റ്റില്‍


മൂവാറ്റുപുഴ:  മൂവാറ്റുപുഴ നഗരത്തില്‍ കൊവിഡ് വ്യാപനം നടന്നുവെന്ന് സമഹമാധ്യമങ്ങളിലൂടെ വ്യാജ സന്ദേശം പ്രചരിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍ . മാറാടി മീങ്കുന്നം കുന്നുംപുറത്ത് ജിബിന്‍ ജോസിനെയാണ് (25) മൂവാറ്റുപുഴ പോലീസ് വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്തത്.


വ്യാജ പ്രചരണത്തെ തുടര്‍ന്ന് ഞായറാഴ്ച നടക്കേണ്ട വിവാഹ നിശ്ചയങ്ങളടക്കമുള്ള നിരവധി ചടങ്ങുകള്‍ മാറ്റിവച്ചു. ജനങ്ങള്‍ പരിഭ്രാന്തരായി പോലീസിലും, മാധ്യമ സ്ഥാപനങ്ങളിലുമടക്കം വിളിച്ച് നിജസ്ഥിതി അന്വേഷിക്കുന്ന സ്ഥിതിയുണ്ടായി.


ഡല്‍ഹിയില്‍ നിന്നെത്തിയ യുവതിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ജിബിന്‍ ജോസ് സമൂഹമാധ്യമങ്ങള്‍ വഴി വ്യാജവാര്‍ത്ത പ്രചരിപ്പിക്കുകയായിരുന്നു.

യുവതി നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ കറങ്ങി നടന്ന് ഹോട്ടലുകളിലും, ബേക്കറികളിലും, തുണിക്കടകളിലും കയറിയിറങ്ങി എന്ന തരത്തിലായിരുന്നു വാര്‍ത്ത പ്രചരിപ്പിച്ചത്. നഗരത്തിലെ ഒട്ടു മിക്ക സ്ഥാപനങ്ങളുടെയും പേര് സഹിതം ഇവിടങ്ങളില്‍ കയറിയിറങ്ങി എന്ന രീതിയിലായിരുന്നു പ്രചരണം.

പ്രചരണത്തെ തുടര്‍ന്ന് പല സ്ഥാപനങ്ങളും അടച്ചിടുകയും ചെയ്തു. മൂവാറ്റുപുഴ താലൂക്കിലെ ഒരു പ്രദേശത്തുള്ള യുവതി ചികിത്സയില്‍ കഴിയുകയായിരുന്നു. പുറത്തു പോലും ഇറങ്ങാതെ ചികിത്സയില്‍ കഴിയുന്ന ഇവരെ കുറിച്ചാണ് യുവാവ് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചത്.


SHARE THIS

Author:

0 التعليقات: