Sunday, 7 June 2020

കൂടരഞ്ഞിയില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി


death


കോഴിക്കോട്: കൂടരഞ്ഞിയില്‍ മലവെള്ള പാച്ചിലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പുന്നക്കല്‍ ഉറുമി പവര്‍ ഹൗസിനു സമീപത്ത് വച്ചാണ് മലവെള്ളപ്പാച്ചിലില്‍ യുവാവ് പെട്ടത്. ഇരുവഴിഞ്ഞി പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്.

മുക്കം പൂളപ്പൊയില്‍ സ്വദേശി അനിസ് റഹ്മാനെയാണ് മലവെള്ളപ്പാച്ചിലില്‍ കാണതായത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടൊണ് അപകടം.

അനീസ് റഹ്മാന്‍ അടക്കം മൂന്ന് പേര്‍ പവര്‍ ഹൗസിന് സമീപം കുളിക്കാനിറങ്ങിയതായിരുന്നു. പെട്ടെന്ന് മലവെള്ളമെത്തിയപ്പോള്‍ ഒഴുക്കില്‍ പെടുകയും ചെയ്തു. രക്ഷപ്പെട്ട മറ്റ് രണ്ട് പേരാണ് വിവരം അടുത്തുള്ളവരെ അറിയിച്ചത്.

മുക്കം പൊലീസും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. ഇന്ന് നടത്തിയ തിരിച്ചലിനിടെയാണ് ഇരുവഴിഞ്ഞി പുഴയില്‍ മൃതദേഹം കണ്ടത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുന്നു.



SHARE THIS

Author:

0 التعليقات: