Tuesday, 23 June 2020

തീരസംരക്ഷണത്തിന് 408 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കടലാക്രമണം തടയുന്നതുള്‍പ്പെടെയുള്ള അടിയന്തര തീരസംരക്ഷണ പ്രവൃത്തികള്‍ക്കായി 408 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതിക്കായി കിഫ്ബിയില്‍ നിന്ന് 396 കോടി രൂപ ചെലവഴിക്കും. ഫിഷറീസ് വകുപ്പ് വഴി 82 കോടി രൂപയും ജലവിഭവ വകുപ്പിന്റെ ആറുകോടി രൂപയും വിനിയോഗിക്കും.

ടെന്‍ഡര്‍ വിളിച്ച് കരാറായ പദ്ധതികളുള്‍പ്പെടെ ലോക്ക് ഡൗണ്‍ സാഹചര്യത്തില്‍ വൈകുകയാണ്. ഇതു കണക്കിലെടുത്ത് മണ്‍സൂണ്‍ കാലത്തെ തീരദേശ സംരക്ഷണത്തിനുള്ള അടിയന്തര ഇടപെടലിനായി പത്ത് ജില്ലകളിലെ കലക്ടര്‍മാര്‍ക്ക് രണ്ടുകോടി രൂപ വീതം അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


SHARE THIS

Author:

0 التعليقات: