Sunday, 7 June 2020

ആറ് ഹോട്ട്സ്പോട്ടുകള്‍ കൂടി, ആകെ 144 തീവ്രബാധിത പ്രദേശങ്ങള്‍

തിരുവനന്തപുരം: കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ ഹോട്ട്സ്പോട്ടുകള്‍ പ്രഖ്യാപിച്ചു. ഇന്ന് പുതുതായി ആറ് ഹോട്ട്സ്പോട്ടുകളാണ് പ്രഖ്യാപിച്ചത്.  കണ്ണൂര്‍ ജില്ലയിലെ എരുവേശ്ശി, ഉദയഗിരി, മാങ്ങാട്ടിടം, കുറ്റിയാട്ടൂര്‍, പാലക്കാട് ജില്ലയിലെ കൊടുവായൂര്‍, വയനാട് ജില്ലയിലെ പനമരം എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. ഇതോടെ സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 144 ആയി ഉയര്‍ന്നു.

ഇന്ന് സംസ്ഥാനത്ത് 107 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.


SHARE THIS

Author:

0 التعليقات: