Saturday, 6 June 2020

കേരള മുസ്ലിം ജമാഅത്ത് പുളിക്കൂര്‍ യൂണിറ്റ് ഉപാധ്യക്ഷന്‍ അബ്ബാസ് ഹാജി പെരിയടുക്കം നിര്യാതനായി

കാസര്‍കോട്:  കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് പുളിക്കൂര്‍ ഉപാധ്യക്ഷന്‍ അബ്ബാസ് ഹാജി പെരിയടുക്ക നിര്യാതനായി. മുതഅല്ലിമുകളെയും ദീനീ സ്ഥാപനങ്ങളെയും ഏറെ സ്‌നേഹിക്കുകയും സഹായങ്ങള്‍ ചെയ്യുകയും ചെയ്തിരുന്ന അദ്ധേഹം എസ് വൈ എസ് പുളിക്കൂര്‍ യൂണിറ്റിന്റെ ദീര്‍ഘകാല ട്രഷററായിയിരുന്നു. സഅദിയ്യ, മുഹിമ്മാത്ത് സ്ഥാപനങ്ങളുടെ നല്ല സഹകാരിയായിരുന്നു.

പരേതരായ കുഞ്ചാര്‍ മൂസയുടെയും ആസ്യമ്മയുടെയും മകനാണ്. മക്കള്‍: ഇബ്രാഹീം ഖലീല്‍ ഖത്തര്‍, അമീറലി പെരിയടുക്കം, ഹനീഫ് അല്‍ ഐന്‍, ആരിഫ. സഹോദരങ്ങള്‍ മൊയ്തീന്‍കുട്ടി, പി എം അബ്ദുല്ല ഹാജി, പെരിയടുക്ക, ഇബ്രാഹീം മുസ്ലിയാര്‍ പുളിക്കൂര്‍, ആയിശ, ബീഫാത്തിമ, നബീസ, മറിയമ്മ, പരേതനായ മമ്മിഞ്ഞി ഹാജി പെരിയടുക്കം. മരുമകന്‍:  ഹകീം തളങ്കര
  
നിര്യാണത്തില്‍ കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സുലൈമാന്‍ കരിവെള്ളൂര്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, ബശീര്‍ പുളിക്കൂര്‍ തുടങ്ങിയവര്‍ അനുശേചിച്ചു.

കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ് , എസ് എസ് എഫ് പുളിക്കൂര്‍ യൂണിറ്റ് കമ്മറ്റി അനുശോചിച്ചു. മയ്യിത്ത് നിസ്‌കരിക്കാനും പ്രത്യേക പ്രാര്‍ത്ഥന നടത്താനും നേതാക്കള്‍ ആഹ്വാനം ചെയ്തു.


SHARE THIS

Author:

0 التعليقات: