Wednesday, 10 June 2020

മെട്രോ മുഹമ്മദ് ഹാജി അന്തരിച്ചു

മുസ്ലിം ലീഗ് നേതാവ് മെട്രോ മുഹമ്മദ് ഹാജി (68) അന്തരിച്ചു. കോഴിക്കോട് മെയ്ത്ര ആശുപത്രിയില്‍ വെച്ച് 12.30 മണിയോടെയായിരുന്നു അന്ത്യം. അസുഖത്തെ തുടര്‍ന്ന് ഏതാനും ദിവസമായി ചികിത്സയിലായിരുന്നു. മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം, സുന്നി യുവജന സംഘം സംസ്ഥാന ട്രഷറര്‍, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.


ജില്ലയിലെ മത സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ മണ്ഡലങ്ങളില്‍ നിറ സാന്നിധ്യമായിരുന്നു മെട്രോ മുഹമ്മദ് ഹാജി. 


ചിത്താരിയിലെ പരേതരായ വളപ്പില്‍ കുഞ്ഞാമു- മുനിയംകോട് സൈനബ് ദമ്പതികളുടെ മകനാണ്. ഭാര്യ: സുഹറ. മക്കള്‍: മുജീബ്, ജലീല്‍, ഷമീം, ഖലീല്‍, കബീര്‍, സുഹൈല, ജുസൈല. മരുമക്കള്‍: ഫസല്‍ മാണിക്കോത്ത്, റൈഹാന, നിഷാന, ഷമീന, ഷമീമ, അസൂറ. സഹോദരങ്ങള്‍: അബ്ദുല്ല, ആഇശ.

SHARE THIS

Author:

0 التعليقات: