Monday, 22 June 2020

കട്ടത്തടുക്ക കൈരളി ആര്‍ട്സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബിന്റെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ ക്ലാസ് ആരംഭിച്ചു

പുത്തിഗെ: കട്ടത്തടുക്ക കൈരളി ആര്‍ട്സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബിന്റെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ ക്ലാസ് ആരംഭിച്ചു.  കുഞ്ഞഹമ്മദ് കയ്യം കൂടലിന്റെ അധ്യക്ഷതയില്‍ ഷേണി ഷാരതാംബ ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീഷ ഉദ്ഘാടനം ചെയ്തു. 

ആധുനിക സാഹചര്യത്തില്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഇത്തരം ക്ലാസുകള്‍ വിദ്യാര്‍ത്ഥികള്‍ക്കും, സമൂഹത്തിനും ഏറെ ഉപകാരപ്രദമാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു. ലിസ ടീച്ചര്‍ തൃക്കരിപ്പൂര്‍, പ്രിയ ടീച്ചര്‍ മുണ്ടിത്തടുക്ക, സുരേഷ് മാസ്റ്റര്‍ സംസാരിച്ചു. 

ക്ലളബ്ബ് അംഗങ്ങളായ റാസി ഖൈസര്‍, അന്‍വര്‍, അഷ്റഫ് തുടങ്ങിയവര്‍ സംബന്ധിച്ചു. യൂസഫ് മാസ്റ്റര്‍ സ്വാഗതവും റസാഖ് മാസ്റ്റര്‍ കട്ടത്തടുക്ക നന്ദിയും പറഞ്ഞു. 


SHARE THIS

Author:

0 التعليقات: