Friday, 26 June 2020

തുടര്‍ച്ചയായി 20-ാമത്തെ ദിവസവും പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിച്ചു


. പെട്രോളിന് 21 പൈസയും ഡീസലിന് 17 പൈസയുമാണ് വെള്ളിയാഴ്ച കൂട്ടിയത്. 
ഇതു പ്രകാരം ഒരു ലിറ്റര്‍ പെട്രോളിന് ഡല്‍ഹിയില്‍ 80.13 രൂപ കൊടുക്കണം.
ഡീലസിന് അവിടെ 78.51 രൂപയുമാണ് വില. 
82 ദിവസത്തെ ഇടവേളയ്ക്കുശേഷം പ്രതിദിനം പരിഷ്‌കരിക്കാന്‍ തുടങ്ങിയപ്പോഴാണ് വില കുത്തനെ വര്‍ധിച്ചത്. അതിനുമുമ്പെ കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് തീരുവ 13 രൂപ വരെ ഉയര്‍ത്തിയത് തിരിച്ചടിയായി.
20-ാംദിവസവും വിലകൂട്ടി: പെട്രോളിന് 80.59 രൂപയായി.....

അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വിലയിലെ കുറവ് രാജ്യത്തെ ഉപഭോക്താവിന് ഇതോടെ ലഭിക്കാതായി. ആഗോള വിപണിയില്‍ ബ്രന്റ് ക്രൂഡ് ബാരലിന് 41.52 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം.





SHARE THIS

Author:

0 التعليقات: