Friday, 26 June 2020

കോവിഡ്; ധീരമായി മുന്നോട്ട് പോകണമെന്ന പ്രധാമന്ത്രി



ദില്ലി: രാജ്യം കൊവിഡിന്റെ പിടിയില്‍ നിന്ന് എന്ന് മോചനം നേടുമെന്ന് വ്യക്തമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിസന്ധി ഘട്ടങ്ങളില്‍ നമ്മള്‍ ധീരമായി നിലനില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. കുടിയേറ്റ തൊഴിലാളിക്കള്‍ക്കുള്ള യുപി സര്‍ക്കാരിന്റെ തൊഴില്‍ പദ്ധതി ആത്മനിര്‍ഭര്‍ യുപി റോസ്ഗാര്‍ യോജന ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊവിഡ് പ്രതിരോധത്തില്‍ യുപി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ പ്രധാനമന്ത്രിയുടെ അഭിനന്ദിച്ചു. യൂറോപ്യന്‍ രാജ്യങ്ങളെക്കാള്‍ മികച്ച രീതിയില്‍ ഉത്തര്‍പ്രദേശ് കൊവിഡ് പ്രതിരോധം നടത്തുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മാസ്‌കുകളും പ്രതിരോധ പ്രവര്‍ത്തനങ്ങളും ജനങ്ങളെല്ലാം കൃത്യമായി പാലിക്കണമെന്നും ഗരീബ് കല്യാന്‍ റോസ്ഗാര്‍ യോജന രാജ്യത്തെ സ്വയംപര്യാപ്തമാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിവിധ സംസ്ഥാനങ്ങളില്‍ തിരിച്ചെത്തിയ യുപിയിലെ തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ആത്മനിര്‍ഭര്‍ യുപി റോസ്ഗാര്‍ യോജന പദ്ധതി. 31 ജില്ലകളിലായി 1.25 കോടി തൊഴിലാളികള്‍ക്ക് 125 ദിവസത്തെ പ്രചാരണത്തിലൂടെ നേട്ടമുണ്ടാക്കാനാവും. പദ്ധതിയുടെ ഭാഗമായി 5000 തൊഴിലാളികള്‍ക്ക് ഉപകരണങ്ങളും മറ്റും വിതരണം ചെയ്യാനും ഉദ്ദേശിക്കുന്നുണ്ട്.


SHARE THIS

Author:

0 التعليقات: