Wednesday, 17 June 2020

സഅദിയ്യ ശരീഅത്ത് കോളേജ് ഓണ്‍ലൈന്‍ ക്ലാസ് ആരംഭിച്ചു

ദേളി: സഅദിയ്യ ശരീഅത്ത് കോളേജിലെ ബിരുദാനന്തര കോഴ്സുകളായ തഖസ്സുസ് (ഫിഖ്ഹ്, അദബ്), മുത്വവ്വല്‍, മുഖതസര്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓണ്‍ലൈന്‍ ക്ലാസിന് തുടക്കം കുറിച്ചു. സദര്‍ മുദരിസ് കെ കെ ഹുസൈന്‍ ബാഖവിയുടെ അദ്ധ്യക്ഷതയില്‍ പ്രസിഡന്റ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു. 

മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, അബ്ദുല്‍ ലതീഫ് സഅദി കൊട്ടില, അബ്ദുറഹ്മാന്‍ സഅദി തുവ്വൂര്‍, അബ്ദുല്ല സഅദി ചിയ്യൂര്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, ഉസ്മാന്‍ സഅദി കൊട്ടപ്പുറം, സൈഫുദ്ധീന്‍ സഅദി നെക്രാജെ, ഉസ്മാന്‍ സഅദി പൊയ്യത്തബയല്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ പി ഹുസൈന്‍ സഅദി കെ സി റോഡ് സ്വാഗതവും പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി നന്ദിയും പറഞ്ഞു.



SHARE THIS

Author:

0 التعليقات: