Tuesday, 23 June 2020

സഫൂര്‍ സര്‍ഗാറിന് ജാമ്യം.



സഫൂര്‍ സര്‍ഗാറിന് ജാമ്യം.

ദില്ലി: ദില്ലി കലാപവുമായി ബന്ധപ്പെട്ട കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആയിരുന്ന ജാമിയ മിലിയ വിദ്യാര്‍ത്ഥിനി സഫൂറ സര്‍ഗാറിന് ജാമ്യം. ദില്ലി ഹൈക്കോടതിയാണ് സഫൂറയ്ക്ക് ജാമ്യം.അനുവദിച്ചത്. പതിനായിരം രൂപയുടെ ആള്‍ ജാമ്യത്തിലാണ് ജാമ്യം അനുവദിച്ചത്. കോടതിയുടെ അനുവാദം ഇല്ലാതെ ദില്ലി  വിടരുത് എന്ന് നിര്‍ദേശമുണ്ട്. മാനുഷിക പരിഗണനയില്‍ ജാമ്യം അനുവദിക്കുന്നതില്‍ എതിര്‍പ്പില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. നാല് മാസം ഗര്‍ഭിണി ആയ സഫൂറയുടെ തടവിനെതിരെ പ്രമുഖര്‍ രംഗത്തെത്തിയിരുന്നു.സഫൂറയുടെ ജാമ്യാപേക്ഷ ദില്ലി കോടതി നേരത്തെ തള്ളിയിരുന്നു. യോഗ്യതകള്‍ ഒന്നുമില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഗര്‍ഭിണിയായ സഫൂറയുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരിക്കുന്നത്. ജാമിയ കോ-ഓര്‍ഡിനേഷന്‍  കൂടിയായ സഫൂറയെ ദില്ലി പൊലീസ് സ്‌പെഷ്യല്‍ സെല്‍ ആണ് അറസ്റ്റ് ചെയ്തത്. പൗരത്വ നിയമ ഭേദഗതിക്കെതിരെനടന്ന പ്രതിഷേധങ്ങള്‍ക്കിടെ നടന്ന അക്രമസംഭവങ്ങളില്‍ ഗൂഢാലോചന കുറ്റം ചുമത്തി ഏപ്രിലിലാണ് സഫൂറയെ പൊലീസ് അറസ്റ്റ് ചെയ്തത്.



SHARE THIS

Author:

0 التعليقات: