Sunday, 7 June 2020

എസ് എസ് എഫ് ഉദുമ ഡിവിഷന്‍ സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസ് നവംബറില്‍

കളനാട്: എസ് എസ് എഫ്  ഉദുമ ഡിവിഷന്‍ സ്റ്റുഡന്‍സ് കോണ്‍ഗ്രസ് പ്രഖ്യാപനമായി. 'ഇന്‍ക്വിലാബ് വിദ്യാര്‍ത്ഥികള്‍ തന്നെയാണ് വിപ്ലവം' എന്ന പ്രമേയത്തില്‍ നവംബര്‍ 14,15 തീയതികളില്‍ ചട്ടഞ്ചാലില്‍ വെച്ച് നടക്കും.  ഓണ്‍ലൈനിലൂടെ നടത്തിയ പ്രഖ്യാപന സമ്മേളനത്തില്‍ സുല്‍ത്താനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി പ്രഖ്യാപനം നടത്തി. എസ് എസ് എഫ് കേരള ജനറല്‍ സെക്രട്ടറി അഷ്ഹര്‍ പത്തനംതിട്ട വിഷയാവതരണം നടത്തി. സ്റ്റുഡന്‍സ് കോണ്‍ഗ്രസിനോട് അനുബന്ധിച്ച് വൈസ് ലൈന്‍ റാലിയും പൊതുസമ്മേളനവും നടക്കും.


SHARE THIS

Author:

0 التعليقات: