Thursday, 25 June 2020

ഉറവിടം കണ്ടെത്താനാകാത്ത കേസുകള്‍ വര്‍ധിക്കുന്നു; സംസ്ഥാനത്ത് കൊവിഡ് സാമൂഹിക വ്യാപനത്തിന് സാധ്യതയെന്ന് മന്ത്രി





തിരുവനന്തപുരം:സംസ്ഥാനത്ത് ഉറവിടം കണ്ടെത്താനാകാത്ത കൊവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഏത് നിമിഷവും സാമൂഹിക വ്യാപനം ഉണ്ടായേക്കാമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കവെയാണ് മന്ത്രി ഈ മുന്നറിയിപ്പു നല്‍കിയത്. കൊവിഡ് രോഗികള്‍ മരണപ്പെടുന്നത് തടയാന്‍ പരമാവധി ശ്രമം നടത്തുന്നുണ്ടെന്നും ഒരുശതമാനത്തില്‍ താഴെ മാത്രമാണ് നിലവില്‍ സംസ്ഥാനത്തെ മരണ നിരക്കെന്നും മന്ത്രി പറഞ്ഞു.

കൊവിഡ് കേസുകള്‍ വര്‍ധിക്കുമെന്ന് നേരത്തെ പ്രതീക്ഷിച്ചിരുന്നതാണ്. സമ്പര്‍ക്കം വഴിയുള്ള രോഗബാധിതരുടെ എണ്ണം മറ്റ് പല സംസ്ഥാനങ്ങളിലും 70 ശതമാനത്തോളമാണെന്നിരിക്കെ കേരളത്തിലത് ഇപ്പോഴും 10 ശതമാനം മാത്രമാണെന്നത് ആശ്വാസകരമാണ്. പ്രവാസികളെ ഇരുകൈയും നീട്ടി സ്വാഗതം ചെയ്യുകയാണ് സംസ്ഥാനമെന്നും ഇന്ന് മുതല്‍ അവര്‍ക്ക് ദ്രുതപരിശോധന നടത്തുമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. സ്വകാര്യ ലാബുകളിലെ കൊവിഡ് പരിശോധന നിരക്ക് ഉടന്‍ പ്രഖ്യാപിക്കും. ഇതര ജില്ലകളില്‍ നിന്ന് നിരവധി പേര്‍ എത്തുന്നതിനാല്‍ തലസ്ഥാനത്ത് നല്ല ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.







SHARE THIS

Author:

0 التعليقات: