Monday, 29 June 2020

എസ്.എസ്.എല്‍.സി പരീക്ഷാഫലം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന്

തിരുവനന്തപുരം: എസ് എസ് എല്‍സി പരീക്ഷാഫലം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് പ്രഖ്യാപിക്കും. ടി എച്ച് എസ് എല്‍ സി, ടി എച്ച് എസ് എല്‍ സി (ഹിയറിംഗ് ഇംപേയേഡ്), എസ് എസ് എല്‍ സി (ഹിയറിംഗ് ഇംപയേഡ്), എ എച്ച് എസ് എല്‍ സി പരീക്ഷകളുടെ ഫലവും ഇതോടൊപ്പം പ്രഖ്യാപിക്കും.

www.prd.kerala.gov.in, http://keralapareekshabhavan.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in,http://results.keralanic.in, www.sietkerala.gov.in. എന്നീ വെബ് സൈറ്റുകളില്‍ ഫലം ലഭിക്കും.


എസ് എസ് എല്‍ സി (എച്ച് ഐ) ഫലം http://sslchiexam.kerala.gov.in ലും ടി എച്ച് എസ് എല്‍ സി (എച്ച് ഐ) ഫലം http://thslchiexam.kerala.gov.in ലും ടി എച്ച് എസ് എല്‍ സി ഫലം http://thslcexam.kerala.gov.in ലും എ എച്ച് എസ് എല്‍ സി ഫലം http://thslcexam.kerala.gov.in ലും ലഭിക്കും.

ഇതിനു പുറമെ, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പി ആര്‍ ഡി ലൈവ് ആപ്പിലൂടെയും കൈറ്റ് വിക്ടേഴ്സിന്റെ സഫലം 2020 ആപ്പിലൂടെയും ഫലം ലഭിക്കും.


SHARE THIS

Author:

0 التعليقات: