Wednesday, 24 June 2020

കര്‍ണാടക ഐ എ എം കൈക്കൂലിക്കേസ് പ്രതി ഐ എ എസ് ഉദ്യോഗസ്ഥന്‍ ബി എം വിജയശങ്കര്‍ ആത്മഹത്യ ചെയ്തു.



ബംഗളൂരു: ഐ എ എം ജുവലറിയുമായി ബന്ധപ്പെട്ട കൈക്കൂലിക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട കര്‍ണാടകയിലെ മുതിര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥന്‍ ബി എം വിജയശങ്കറിനെ മരിച്ച നിലയില്‍ കണ്ടെത്തി. ബംഗളൂരു ജയനഗറിലുള്ള സ്വന്തം വീട്ടിനുള്ളില്‍ ഇന്നലെ രാത്രിയാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നിക്ഷേപകരെ കബളിപ്പിച്ച ജുവലറി ഗ്രൂപ്പായ ഐ എം എയില്‍ നിന്ന് 4,000 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. പിന്നാലെ അദ്ദേഹത്തെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

കഴിഞ്ഞ വര്‍ഷം ജൂണിലാണ് വിജയശങ്കര്‍ അറസ്റ്റിലാവുന്നത്. പിന്നാലെ ജാമ്യത്തില്‍ പുറത്തിറങ്ങി. നിരപരാധികളായ നിക്ഷേപകരില്‍ നിന്നും 4,000 കോടിയോളം രൂപയാണ് ഇദ്ദേഹം അനധികൃതമായി കൈക്കലാക്കിയത്. ഐ എം എ ഗ്രൂപ്പ് ഉടമയായ ഖാന്‍ അനധികൃതവും നിയമവിരുദ്ധമായും നിക്ഷേപം സ്വരൂപിച്ചതായി സി ബി ഐ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈ 19 നാണ് ഡല്‍ഹിയില്‍ എത്തിയ ഖാനെ അറസ്റ്റ് ചെയ്തത്. അഴിമതി പുറത്തുവരുമ്പോള്‍ അര്‍ബന്‍ ബംഗളൂരു ജില്ല ഡെപ്യൂട്ടി കമീഷണറായിരുന്നു വിജയശങ്കര്‍.
കേസുമായി ബന്ധപ്പെട്ട് സി ബി ഐ കഴിഞ്ഞ മാസം കര്‍ണാടക സര്‍ക്കാറിനോട് പ്രോസിക്യൂഷന്‍ അനുമതി തേടിയിരുന്നു. അതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ ആത്മഹത്യ.






SHARE THIS

Author:

0 التعليقات: