Friday, 5 June 2020

പരിസ്ഥിതി ദിനത്തില്‍ മാതൃകയായി എസ് വൈ എസ് കുമ്പടാജ സര്‍ക്കിള്‍ ഭാരവാഹികള്‍

കുമ്പടാജ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നാളേക്കൊരു തണല്‍ എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് സംസ്ഥാന വ്യാപകമായി ആചരിച്ച പരിസ്ഥിതി ദിന പരിപാടിയില്‍ മാതൃകയായി എസ് വൈ എസ് കുമ്പടാജ സര്‍ക്കിള്‍ ഭാരവാഹികള്‍.

യൂണിറ്റുകളിലെ ഓരോ പ്രവര്‍ത്തകന്റെ വീട്ടിലും വൃക്ഷ തൈ നട്ടുപിടിപ്പിക്കാന്‍ സ്വന്തം വീടുകളില്‍ വൃക്ഷതൈ നട്ട് മാതൃകയാവുകയായിരുന്നു 
സര്‍ക്കിള്‍ കാബിനറ്റ് അംഗങ്ങളായ പ്രസിഡണ്ട് സിദ്ദീഖ് ഹനീഫി അന്നടുക്ക, ജന.സെക്രട്ടറി ഹാഫിള് എന്‍ കെ എം മഹ്‌ളരി ബെളിഞ്ച,ഫിനാന്‍സ് സെക്രട്ടറി അഷ്‌റഫ് മുനിയൂര്‍, ക്ഷേമകാര്യ പ്രസിഡണ്ട് മുഹമ്മദ് മൗലവി പാലഗം,ദഅവാ കാര്യ പ്രസിഡണ്ട് ഇബ്‌റാഹിം മുസ്ലിയാര്‍ പുത്രോടി,ഓര്‍ഗനൈസിംഗ് സെക്രട്ടറി ഹുസൈന്‍ സഖാഫി തുപ്പക്കല്‍, സാന്ത്വന സെക്രട്ടറി ഉമര്‍ മുനിയൂര്‍ എന്നിവര്‍.

സര്‍ക്കിള്‍ പരിധിലെ ബെളിഞ്ച,കുദിങ്കില, തുപ്പക്കല്‍,കുമ്പടാജ, മുനിയൂര്‍,മുക്കൂര്‍,കറുവത്തടുക്ക, മുപ്പിനടുക്ക, എപി സര്‍ക്കിള്‍, പാവൂറഡുക്ക, ചെറൂണി തുടങ്ങിയ യൂണിറ്റുകളില്‍ വൃക്ഷ തൈകള്‍ നട്ട് പരിസ്ഥിതി ദിനം ആചരിച്ചു.യൂണിറ്റ് ഭാരവാഹികളും പ്രവര്‍ത്തകരും നേതൃത്വം നല്‍കി.
ബെളിഞ്ചയില്‍ നടന്ന സര്‍ക്കിള്‍ തല ഉദ്ഘാടനത്തിന് ജന.സെക്രട്ടറി ഹാഫിള് എന്‍ കെ എം മഹ്‌ളരി ബെളിഞ്ച നേതൃത്വം നല്‍കി.പി എ മുഹമ്മദ് മൗലവി, അബൂബക്കര്‍ ദഡ്മൂല, 
എന്‍ കെ അബൂബക്കര്‍, ലെത്തീഫ് ഗോളിക്കട്ട, സുബൈര്‍ ഗുരിയടുക്ക, ജമാല്‍ അക്കര, അബൂബക്കര്‍ മൗലവി, ഇല്യാസ് ഗണ്ടിത്തടുക്ക തുടങ്ങിയവര്‍ സംബന്ധിച്ചു.


SHARE THIS

Author:

0 التعليقات: