Monday, 22 June 2020

തമിഴ്നാട്ടില്‍ കോവിഡ് ബാധിതര്‍ 60,000കടന്നു




ചെന്നൈ: കോവിഡ് വ്യാപനം ശമനമില്ലാതെ തുടരുന്ന തമിഴ്നാട്ടില്‍ ഇന്ന് മാത്രം രോഗബാധിതരായത് 2,719പേര്‍. 37 മരണവും റിപ്പോര്‍ട്ട് ചെയ്തു. 62,087പേരാണ് സംസ്ഥാനത്ത് ഇതുവരെ രോഗബാധിതരായത്. 794പേര്‍ മരിച്ചു. 27178പേരാണ് ഇനി ചികിത്സയിലുള്ളത്.

കേരളത്തില്‍ നിന്ന് തമിഴ്നാട്ടിലെത്തിയ 9പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ചെന്നൈയില്‍ മാത്രം 41,243പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

അതേസമയം, കേരളത്തിന്റെ മറ്റൊരു അയല്‍ സംസ്ഥാനമായ കര്‍ണാടകയില്‍ ഇന്ന് 249പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അഞ്ച് മരണവും റിപ്പോര്‍ട്ട് ചെയ്തു. 9399പേരാണ് ഇതുവരെ അസുഖബാധിതരായത്. 5730പേര്‍ രോഗമുക്തരായപ്പോള്‍ 3523പേര്‍ ചികിത്സയിലാണ്. 142പേരാണ് ആകെ മരിച്ചത്.


SHARE THIS

Author:

0 التعليقات: