Sunday, 28 June 2020

തമിഴ്‌നാട്ടില്‍ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു; ഇന്ന് 3,940 കേസുകള്‍

ചെന്നൈ: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സംസ്ഥാനങ്ങളിലൊന്നായ തമിഴ്നാട്ടില്‍ ഇന്ന് പുതുതായി 3940 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 54 പേര്‍ മരിച്ചു. 82,275 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

നിലവില്‍ 35,656 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര്‍ മറ്റ് രാജ്യങ്ങളില്‍ നിന്നെത്തിയവരാണ്. 175 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും. കേരളത്തില്‍ നിന്നെത്തിയ 11 പേരും ഇതില്‍ ഉള്‍പ്പെടും. കര്‍ണാടകയില്‍ നിന്നുവന്ന 91 പേര്‍ക്ക് തമിഴ്നാട്ടില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തണോയെന്ന കാര്യത്തില്‍ തിങ്കളാഴ്ച തീരുമാനമെടുക്കുമെന്ന മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി കഴിഞ്ഞദിവസം അറിയിച്ചിരുന്നു. നാളെ ആരോഗ്യ വിദഗ്ധരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നുണ്ട്. അവരുടെ നിര്‍ദേശങ്ങള്‍ എന്തൊക്കെയന്ന് ആദ്യം മനസിലാക്കും. അതോടൊപ്പം കേന്ദ്ര സര്‍ക്കാരില്‍നിന്നുള്ള മാര്‍ഗ നിര്‍ദേശങ്ങളും പരിഗണിക്കും- മുഖ്യമന്ത്രി പറഞ്ഞു.


SHARE THIS

Author:

0 التعليقات: