Sunday, 21 June 2020

ശ്രീനഗറില്‍ ഏറ്റുമുട്ടല്‍: മൂന്ന് തീവ്രവാദികളെ വധിച്ചു


ന്യൂഡല്‍ഹി: ശ്രീനഗറില്‍ മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചു. സാദിബല്‍ സോരാ പ്രദേശത്ത് സൈന്യവും തീവ്രവാദികളും തമ്മില്‍ നടന്ന ഏറ്റുമുട്ടലിലാണ് മൂന്ന് തീവ്രവാദികളെ വധിച്ചത്.


പ്രദേശത്തെ ഒരു വീട്ടില്‍ ഒളിച്ചുകഴിയുകായിരുന്നു ഭീകരര്‍. കീഴടങ്ങാന്‍ സൈന്യം ഭീകരരോട് ആവശ്യപ്പെട്ടെങ്കിലും അവര്‍ വഴങ്ങിയില്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പ്രദേശത്ത് 2019 മുതല്‍ രണ്ട് തീവ്രവാദികള്‍ സജീവമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. കഴിഞ്ഞ മാസം ബി എസ് എഫ് ജവാനെ ആക്രമിച്ച കേസില്‍ ഒരാള്‍ പ്രതിയാണെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ സൈന്യം ഇവിടെ തിരച്ചില്‍ നടത്തിയിരുന്നു.


SHARE THIS

Author:

0 التعليقات: