Friday, 26 June 2020

ആഗസ്ത് 12 വരെ ട്രെയിനുകള്‍ ഓടില്ല



ന്യൂഡല്‍ഹി:രാജ്യത്തെ ട്രെയിന്‍ സര്‍വീസുകല്‍ ആഗസ്ത് 12 വരെ താത്കാലികമായി നിര്‍ത്തിവെച്ചതായി ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. ഈ മാസം 30 വരെ താത്കാലികമായി നിര്‍ത്തിവെച്ച എല്ലാ ദിനംപ്രതി പാസഞ്ചര്‍ ട്രയിനുകള്‍, മെയില്‍ എക്സപ്രസ്, പാസഞ്ചര്‍ സര്‍വീസുകള്‍ ആഗസ്ത് 12 വരെ നിര്‍ത്തിവെക്കും.

മെയ് 12 മുതല്‍ ജൂണ്‍ ഒന്ന് വരെ സര്‍വീസ് നടത്തിയിരുന്ന 200 മെയില്‍ എക്സപ്രസ്, 30 രാജധാനി ട്രയിനുകളുള്‍പ്പെടെയുള്ള സ്പെഷ്യല്‍ ട്രെയിനുകള്‍ തുടര്‍ന്നും അതേപോലെ സര്‍വീസ് നടത്തും.

രാജ്യത്ത് കൊറോണ വൈറസ് രൂക്ഷമായതിനെ തുടര്‍ന്നാണ് ട്രെയിന്‍ സര്‍വീസ് നര്‍ത്തിവെച്ചത്. ജലൈ ഒന്ന് മുതല്‍ ആഗസ്ത് 12 വരെ ബുക്ക് ചെയ്ത എല്ലാ ട്രെയിന്‍ ടിക്കറ്റുകളും റദ്ധാക്കും.അടച്ച മുഴുവന്‍ തുകയും തിരിച്ചു നല്‍കുമെന്നും റെയില്‍വേ അറിയിച്ചു.






SHARE THIS

Author:

0 التعليقات: