Thursday, 25 June 2020

കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് യുജിസി നിര്‍ദേശം



ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് യുജിസി നിര്‍ദേശം.അക്കാദമിക് വര്‍ഷം ആരംഭിക്കുന്നത് നീട്ടിവെക്കാനും നിര്‍ദേശമുണ്ട്.
കൊവിഡിന്റെ സാഹചര്യത്തില്‍ അക്കാദമിക് വര്‍ഷം സെപ്തംബറില്‍ തുടങ്ങാനായിരുന്നു യുജിസി നേരത്തെ തീരുമാനിച്ചിരുന്നത്.എന്നാല്‍ ഇത് ഒക്ടോബറിലേക്ക് മാറ്റണമെന്നാണ്പുതിയ നിര്‍ദ്ദേശം. ബിരുദ അവസാനവര്‍ഷ പരീക്ഷക്ക് പകരം നേരത്തെയുള്ള ഇന്റേണല്‍ പരീക്ഷകളുടെയുംസെമസ്റ്റര്‍ പരീക്ഷകളുടെയും മാര്‍ക്കുകളുടെ അടിസ്ഥാനത്തില്‍ മൂല്യനിര്‍ണയം നടത്താമെന്ന നിര്‍ദ്ദേശവും യുജിസി മുന്നോട്ട് വെക്കുന്നുണ്ട്.
അക്കാദമിക്ക് വര്‍ഷാരംഭവുംപരീക്ഷ നടത്തിപ്പും സംബന്ധിച്ച  മാര്‍ഗനിര്‍ദേശങ്ങള്‍പുനഃപരിശോധിക്കണമെന്ന് കഴിഞ്ഞ ദിവസം മാനവവിഭവശേഷി മന്ത്രി രമഷ് പോഖ്രിയാല്‍യുജിസിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യുജിസി പുതിയ നിര്‍ദ്ദേശം സമര്‍പ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ അടുത്ത ആഴ്ചയോടെ അന്തിമ തീരുമാനമായേക്കും




SHARE THIS

Author:

0 التعليقات: