Thursday, 25 June 2020

വന്ദേഭാരത്; കേരളത്തിന് പ്രത്യേക മാനദണ്ഡം പറ്റില്ലെന്ന് മന്ത്രി വി മുരളീധരന്‍





ന്യൂഡല്‍ഹി : വന്ദേഭാരത് ദൗത്യത്തില്‍ കേരളത്തിന് പ്രത്യേക മാനദണ്ഡം പറ്റില്ലെന്ന് വിദേശകാര്യ സഹ മന്ത്രി വി മുരളീധരന്‍. ഇന്ത്യയിലേക്കുള്ള യാത്രയില്‍ ഒരു മാനദണ്ഡം മാത്രമേ ഉണ്ടാവൂ. ഇക്കാര്യം കേന്ദ്ര വിദേശകാര്യ മന്ത്രാലയം കേരളത്തെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വിമാനത്താവളത്തില്‍ എത്തുമ്പോള്‍ സംസ്ഥാനത്തിന് പരിശോധന നടത്താം.

ഗള്‍ഫില്‍ നിന്ന് വരുന്നവര്‍ക്കു മാത്രം എന്തിനാണ് സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്നും ചെലവു ചുരുക്കുന്ന ട്രൂനാറ്റ് കേരളത്തില്‍ നടപ്പിലാക്കിയോ എന്നും മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കവെ അദ്ദേഹം ചോദിച്ചു. ട്രൂനാറ്റ് കിറ്റ് അച്ചാറും ഉപ്പിലിട്ടതും
പോലെയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ചു കൊണ്ട് മുരളീധരന്‍ പറഞ്ഞു. മടങ്ങാന്‍ ആഗ്രഹിക്കുന്നവരെയെല്ലാം നാട്ടിലെത്തിക്കുക എന്നതാണ് കേന്ദ്ര നയമെന്നും അദ്ദേഹം വ്യക്തമാക്കി.




SHARE THIS

Author:

0 التعليقات: