Saturday, 27 June 2020

വെഫി തീവ്ര നിയമപഠന പരിശീലനം സമാപിച്ചു


കോഴിക്കോട്: കേരളത്തിലും പുറത്തുമുള്ള വിവിധ നിയമ പഠന കേന്ദ്രങ്ങളിലെ പ്രവേശന പരീക്ഷകള്‍ക്ക് സൗജന്യ തീവ്ര പരിശീലനം നല്‍കി ശ്രദ്ധേയമാവുകയാണ് വിസ്ഡം എജ്യുക്കേഷന്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ (വെഫി) ലോഹബ്ബ്.  ലോക്ഡൗണ്‍ സാഹചര്യത്തില്‍  ഓണ്‍ലൈന്‍ സംവിധാനങ്ങളുപയോഗിച്ചാണ് വിദ്യാര്‍ഥികളുടെ നിയമ പഠന സ്വപ്നങ്ങളുടെ സാക്ഷാത്കാരമൊരുക്കുന്നത്.

കേരളത്തിലെ  ത്രിവത്സര, പഞ്ചവത്സര എല്‍.എല്‍.ബി കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ കേരള ലോ എന്‍ട്രന്‍സ് എക്‌സാമിനുള്ള പരിശീലനമാണ് ആദ്യഘട്ടത്തില്‍ സംഘടിപ്പിച്ചത്. വെഫിക്ക് കീഴിലെ ലോഹബ്ബിന്റെ മേല്‍നോട്ടത്തില്‍ പ്രഗത്ഭരായ അഭിഭാഷകരും  അധ്യാപകരുമാണ് കഴിഞ്ഞ മൂന്നു മാസക്കാലത്തെ പരീശീലന ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കിയത്.

വിവിധ ജില്ലകളില്‍ നിന്നായി നിരവധി വിദ്യാര്‍ഥികള്‍ നിലവില്‍ സ്ഥിരം പഠിതാക്കളാണ്. ഓണ്‍ലൈന്‍ സ്റ്റഡി മെറ്റീരിയല്‍സ്, ഓഡിയോ , വീഡിയോ ക്ലാസ്സ്, ലൈവ് ക്വിസ്സുകള്‍, ഇന്ററാക്ടീവ് സെഷനുകള്‍, വാരാന്ത മോഡല്‍ ടെസ്റ്റുകള്‍, വെബിനാറുകള്‍ തുടങ്ങിയ  പരിശീലന പ്രവര്‍ത്തനങ്ങളാണ് വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കിയത്. 

ആദ്യഘട്ട പരിശീലനക്കളരിയുടെ സമാപനത്തില്‍ എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എ.പി മുഹമ്മദ് അശ്ഹര്‍  പഠിതാക്കള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. സെക്രട്ടറി എം.അബ്ദുറഹ്മാന്‍ ആമുഖ ഭാഷണം നടത്തി. മുഹമ്മദ് റാശിദ് പാലേരി നന്ദി പറഞ്ഞു. ലോഹബ്ബ് കാബിനറ്റംഗങ്ങള്‍ പങ്കെടുത്തു. എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിക്ക് കീഴില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന  വെഫിയുടെ നേതൃത്വത്തില്‍ വിവിധ മേഖലകളില്‍ നിരവധി പരിശീലനങ്ങളാണ്  ഓണ്‍ലൈന്‍ മുഖേന സംഘടിപ്പിച്ച് വരുന്നത് .


SHARE THIS

Author:

0 التعليقات: