Wednesday, 3 June 2020

മുന്നില്‍ മുട്ടുകുത്തി മാപ്പപേക്ഷിച്ച് പൊലീസ്; കണ്ണീരോടെ കെട്ടിപ്പിടിച്ച് പ്രതിഷേധക്കാര്‍, ഹൃദ്യക്കാഴ്ച

കറുത്ത വര്‍ഗക്കാരനെ പൊലീസുകാരന്‍ കാല്‍മുട്ട് കൊണ്ടു കഴുത്ത് ഞെരിച്ചുകൊന്ന സംഭവത്തില്‍ പ്രതിഷേധം കനക്കുന്നു. വൈറ്റ് ഹൗസ് ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ നടന്ന പ്രതിഷേധത്തിനിടെ വാഹനങ്ങളും 
കെട്ടിടങ്ങളും തീയിട്ടു.  കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണെങ്ങിലും നൈറ്റ് കര്‍ഫ്യൂ പോലും അവഗണിച്ചു പ്രതിഷേധക്കാര്‍ കൂട്ടംകൂടി തെരുവുകളില്‍ ഇറങ്ങുകയാണ്.  

എന്നാല്‍, അമേരിക്കയിലെ പല ഭാഗങ്ങളിലായി നടന്ന പ്രതിഷേധത്തില്‍ നിന്നും വേറിട്ടുനില്‍ക്കുന്ന ഒരു പ്രതിഷേധമാണ് ഇപ്പോള്‍ സമൂഹ 
മാധ്യമങ്ങളില്‍ വൈറലാകുന്നത്.  

മയാമിയിലെ ഫ്‌ലോറിഡയിലാണ് വ്യത്യസ്തവും സമാധാനപരവുമായ ഈ പ്രതിഷേധം. ഫ്‌ലോയിഡിന്റെ ജീവനപഹരിച്ചത് പൊലീസ് ഓഫിസറുടെ കാല്‍മുട്ടായിരുന്നെങ്കില്‍ സ്വന്തം കാല്‍മുട്ട് ഭൂമിയിലൂന്നി  സ്റ്റേഷനു മുന്‍പില്‍  നിന്നു മാപ്പപേക്ഷിക്കുകയാണ് ഒരു കൂട്ടം പൊലീസുകാര്‍.ഇതു കണ്ട പ്രതിഷേധക്കാര്‍ പൊലീസുകാരെ ആലിംഗനം ചെയ്ത് കരയുകയും ചെയ്തു. പൊലീസുകാര്‍ തിരിച്ചും.


സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. ഇതുകൂടാതെ, ന്യൂയോര്‍ക്കിലും മറ്റുമായ സമാന രീതിയിലുള്ള പ്രതിഷേധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചില പൊലീസുകാരാകട്ടെ, സര്‍വീസില്‍ നിന്നും വിട്ടുനിന്ന് ജോര്‍ജിന് നീതി ലഭിക്കാനുള്ള പ്രതിഷേധത്തില്‍ പങ്കെടുക്കുകയാണ്. 


SHARE THIS

Author:

0 التعليقات: