Saturday, 11 July 2020

സ്വപ്ന സുരേഷ് പിടിയില്‍

തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച സ്വര്‍ണ കള്ളക്കടത്തു കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷ് എന്‍ ഐ എയുടെ പിടിയില്‍. ബെംഗളൂരുവില്‍ നിന്നാണ് ഇവരെ എന്‍ ഐ എ പിടികൂടിയത്. അതേസമയം, സന്ദീപ് നായരും കസ്റ്റഡിയിലായിട്ടുണ്ടെന്നാണ് സൂചന.

കൊച്ചിയില്‍ നിന്നാണ് ഇവര്‍ ബെംഗളൂരുവിലെത്തിയത്. അഭിഭാഷകരുടെ ഉപദേശ പ്രകാരമാണ് ഇരുവരും ബെംഗളൂരുവിലേക്ക് കടന്നതെന്നാണ് സൂചന. കുടുംബത്തോടൊപ്പമായിരുന്നു സ്വപ്ന ഒളിവില്‍ പോയത്. ഒളിവില്‍ പോകുമ്പോള്‍ സ്വപ്നയും സന്ദീപും മുഖത്ത് മാറ്റങ്ങള്‍ വരുത്തിയിരുന്നു.


കേന്ദ്ര ഇന്റലിജന്‍സ് വിഭാഗത്തിന്റെ സഹായത്തോടെയാണ് എന്‍ ഐ എ ഇരുവരെയും പിടികൂടിയത്. ഇരുവരെയും ഉടനെ കേരളത്തിലെത്തിക്കുമെന്നാണ് സൂചന. കഴിഞ്ഞ ദിവസമാണ് കേസ് എന്‍ ഐ എയെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഏല്‍പ്പിച്ചത്.


SHARE THIS

Author:

0 التعليقات: