കാറില്‍ കടത്താന്‍ ശ്രമിച്ച അഞ്ചര കിലോ കഞ്ചാവുമായി നാല് കാസര്‍കോട് സ്വദേശികള്‍ കോഴിക്കോട് അറസ്റ്റില്‍

കോഴിക്കോട്: കാറില്‍ കടത്തുകയായിരുന്ന അഞ്ചര കിലോ കഞ്ചാവുമായി നാല് കാസര്‍കോട് സ്വദേശികള്‍ കോഴിക്കോട് പിടിയിലായി. ഉളിയത്തടുക്ക ശിരിബാഗിലു സ്വദേശികളായ കലന്തര്‍ ഇബ്രാഹിം റാഷിഫ് (23), ഇബ്രാഹിം ബാദുഷ (22), പുളിക്കൂര്‍ അര്‍ഷാദ് (28), പുളിക്കൂര്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ (22) എന്നിവരാണ് മാറാട് പോലീസിന്റെ പിടിയിലായത്. പ്രിന്‍സിപ്പല്‍ എസ്ഐ എം സി ഹരീഷിന്റെ നേതൃത്വത്തില്‍ മാത്തോട്ടം കുത്തുകല്ല് റോഡ് ജംഗ്ഷനില്‍ വാഹന പരിശോധയ്ക്കിടെയാണ് സ്വിഫ്റ്റ് കാറില്‍ നിന്നു കഞ്ചാവ് കണ്ടെടുത്തത്.

കോഴിക്കോട് നഗരത്തിലും പരിസരപ്രദേശങ്ങളിലും കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാനികളാണ് അറസ്റ്റിലായതെന്ന് പോലീസ് പറഞ്ഞു. ആന്ദ്രയില്‍ നിന്നു മംഗളൂരുവഴിയാണ് കഞ്ചാവ് കൊണ്ടുവരുന്നത്. പ്രധാന റോഡുകള്‍ ഒഴിവാക്കി ഊടുവഴികളിലൂടെ അതിര്‍ത്തി കടത്തിയാണ് ഇവ എത്തിക്കുന്നത്. കാസര്‍കോട്ടെ രഹസ്യകേന്ദ്രത്തില്‍ സൂക്ഷിക്കുന്ന ഇത് ആവശ്യക്കാര്‍ വിളിക്കുന്നതിനനുസരിച്ച് എത്തിച്ചുനല്‍കും. യുവാക്കളെ കേന്ദ്രീകരിച്ചാണ് പ്രധാന വില്‍പ്പനയെന്ന് ചോദ്യം ചെയ്യലില്‍ പ്രതികള്‍ മൊഴി നല്‍കി.

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍