നീലേശ്വരത്തെ പീഡനം; 2 പേര്‍ കൂടി പിടിയില്‍, അറസ്റ്റിലായവരുടെ എണ്ണം 6 ആയി

നീലേശ്വരം: 16 കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ രണ്ടു പ്രതികളെ കൂടി പോലീസ് അറസ്റ്റു ചെയ്തു. കാഞ്ഞങ്ങാട് സൗത്തിലെ ഷരീഫ് (45), തൈക്കടപ്പുറത്തെ അഹ് മദ് (65) എന്നിവരെയാണ് നീലേശ്വരം സി ഐ പി ആര്‍ മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി.

നേരത്തെ പിതാവും 17 കാരനും അടക്കം നാലു പേരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഞാണിക്കടവിലെ റിയാസ്, മുഹമ്മദലി, തെക്കടപ്പുറത്തെ ഇജാസ് എന്നിവരും കുട്ടിയുടെ പിതാവും റിമാന്‍ഡില്‍ കഴിയുകയാണ്. ഷരീഫിനെയും അഹ് മദിനെയും വിശദമായി ചോദ്യം ചെയ്ത ശേഷം വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കും. ഷരീഫും അഹ് മദും പെണ്‍കുട്ടിയെ മടിക്കേരിയില്‍ വെച്ചാണ് ലൈംഗികപീഡനത്തിനിരയാക്കിയതെന്ന് പോലീസ് പറഞ്ഞു.

നിലവില്‍ കേസില്‍ മൊത്തം ഏഴുപ്രതികളാണുള്ളത്. പോക്‌സോ അടക്കം നിരവധി കേസുകളില്‍ പ്രതിയായ ഞാണിക്കടവിലെ ക്വിന്റല്‍ മുഹമ്മദിനെയാണ് ഇനി അറസ്റ്റിലാകാനുള്ളത്. ക്വിന്റല്‍ മുഹമ്മദിനെ പിടികൂടാന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ക്വിന്റല്‍ മുഹമ്മദും പെണ്‍കുട്ടിയെ മടിക്കേരിയിലാണ് പീഡിപ്പിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

അതേസമയം പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ മാതാവ് ഒത്താശ നല്‍കിയോ എന്നതുസംബന്ധിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. പെണ്‍കുട്ടിയെ ഗര്‍ഭഛിദ്രത്തിന് വിധേയയാക്കിയ കാഞ്ഞങ്ങാട്ടെ വനിതാ ഡോക്ടര്‍ക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്. ഇരുവരെയും പോലീസ് ചോദ്യം ചെയ്‌തെങ്കിലും പ്രതി ചേര്‍ത്തിട്ടില്ല. കൂടുതല്‍ തെളിവുകള്‍ ലഭിച്ചാലേ ഇവരെ പ്രതികളാക്കുന്ന കാര്യം പരിഗണിക്കാനാകൂവെന്നാണ് പോലീസ് പറയുന്നത്.

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍