Thursday, 23 July 2020

മാധ്യമ പ്രവര്‍ത്തനം മാന്യതയോടെയാവണം...

മാധ്യമ ധര്‍മ്മം വളരെ വിലപ്പെട്ടതാണ്.രാജ്യത്തിന്റെയും സമൂഹത്തിന്റെയും ഉയര്‍ച്ചയില്‍ മാധ്യമങ്ങളുടെ പങ്ക് വിസ്മരിക്കാന്‍ സാധ്യമല്ല.

പക്ഷെ ഇന്ന് പല മാധ്യമ സ്ഥാപനങ്ങളും അവരുടെ കടമകള്‍ മനപ്പൂര്‍വ്വം മറക്കാന്‍ ശ്രമിക്കുകയാണ്.

അവര്‍ക്ക് വേണ്ടത് രാജ്യത്തിന്റെയോ സമൂഹത്തിന്റെയോ വളര്‍ച്ചയോ സമാധാനമോ അല്ല. മറിച്ച് ഇവിടെ വിവാദങ്ങളുണ്ടാക്കി പത്രത്തിന്റെ, ചാനലിന്റെ റേറ്റിംഗ് കൂട്ടുക.. കീശ വീര്‍പ്പിക്കുക എന്നത് മാത്രമാണ്. അതിന് വേണ്ടി എന്ത് നെറികേടും ചെയ്യാനും അവര്‍ മടിക്കില്ല.

എന്തെങ്കിലും കിട്ടിയാല്‍ ഒരു തരി പോലും സത്യമില്ലങ്കിലും അതിനെ ഏതൊക്കൊ രൂപത്തില്‍ പരത്താനൊക്കുമോ അധിനുള്ള എല്ലാ ശ്രമം നടത്തലും ഇത്തരം മാധ്യമങ്ങള്‍ക്ക് ഒരു ഹരമാണ്.

അന്തിച്ചര്‍ച്ച നടത്തുന്ന ചിലരുടെ കാര്യമാണ് വലിയ കഷ്ടം. മാന്യമായി സത്യസന്ധമായി സംസാരിക്കുന്നവരെ അവര്‍ക്ക് വേണ്ട. ഇനി അവരെ വിളിച്ചാല്‍ തന്നെ അവരെ നേരെ ചൊവ്വേ കാര്യങ്ങള്‍ പറയാനും ഇത്തരക്കാര്‍  സമ്മതിക്കുകയുമില്ല.

ഇനി പ്രതി സ്ഥാനത്ത് വല്ല സ്ത്രീകളുമായാല്‍ അവരുമായി ബന്ധിപ്പിച്ച് ഉണ്ടാക്കുന്ന കഥകള്‍ മഞ്ഞ പത്രത്തിനെക്കാളും തരം താഴ്ന്നതാണ്.
വ്യക്തി ഹത്യ നടത്താനും ഇത്തരക്കാര്‍ക്ക് വലിയ താല്‍പര്യമാണ്. വ്യക്തി ഹത്യക്ക് ഇരയാവുന്ന വ്യക്തിക്ക് ഇവരെ പോലെ ഭാര്യയും മക്കളും കുടുംബവുമുണ്ടന്നുള്ള കാര്യം റേറ്റിങ്ങ് കൂട്ടുന്നതിനിടയില്‍ മറന്ന് പോകുകയാണ്.

പൊതു ജനങ്ങള്‍ നിങ്ങള്‍ കാണിക്കുന്ന കോപ്രായങ്ങളില്‍ അതൃപ്തരാണന്ന കാര്യം മറക്കരുത്ത്. മാധ്യമ ധര്‍മ്മം എന്താണന്ന് മനസ്സിലാക്കി ഇത്തരം മാധ്യമ സ്ഥാപനങ്ങള്‍ മാന്യമായ മാധ്യമ പ്രവര്‍ത്തനത്തിന് തയ്യാറാവണം.


ഫാറൂഖ് സഖാഫി മളി, മുഗു,
9539839672


SHARE THIS

Author:

0 التعليقات: