പ്രളയം: അസമിന് 346 കോടിയുടെ കേന്ദ്ര സഹായം അനുവദിച്ചു



ന്യൂഡല്‍ഹി : പ്രളയക്കെടുതി നേരിടാന്‍ അസമിന് കേന്ദ്രസഹായം. വെള്ളപ്പൊക്ക സാഹചര്യം നേരിടാനായി പ്രാരംഭ തുകയായി 346 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു.

അസമിലെ സ്ഥിതിഗതികള്‍ കേന്ദ്രമന്ത്രി ഗജേന്ദ്ര ഷെഖാവത്ത് മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളുമായി ചര്‍ച്ച ചെയ്തു. ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഉടന്‍ 346 കോടി രൂപ അസം സര്‍ക്കാരിന് കൈമാറാമെന്നും ഷെഖാവത്ത് ഉറപ്പ് നല്‍കി.

അസമിലെ വെള്ളപ്പൊക്കത്തില്‍ നൂറിലധികം പേരാണ് മരിച്ചത്. മുപ്പത് ജില്ലകളിലായി 56 ലക്ഷത്തോളം ആളുകള്‍ ദുരിതത്തിലാണ്. ബ്രഹ്മപുത്ര ഉള്‍പ്പെടെ സംസ്ഥാനത്തെ മിക്ക നദികളിലെയും ജലനിരപ്പ് അപകടകരമായ രീതിയില്‍ ഉയര്‍ന്നിട്ടുണ്ട്. ഇത് കനത്ത കൃഷിനാശത്തിനും മണ്ണിടിച്ചിലിനും കാരണമായിട്ടുണ്ട്.



Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍