ഐശ്വര്യ റായിയേയും മകളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു




ബോളിവുഡ് താരം ഐശ്വര്യ റായിയേയും മകള്‍ ആരാധ്യ ബച്ചനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസ തടസത്തെ തുടര്‍ന്നാണ് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് വിവരം.
കഴിഞ്ഞ ദിവസമാണ് താരത്തിനും മകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡിനെ തുടര്‍ന്ന് ഹോം ക്വാറന്റീനിലായിരുന്ന താരത്തെ ഇന്ന് രാത്രിയോടെയാണ് മുംബൈ നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഐശ്വര്യ റായിയുടെ ഭര്‍്ത്താവ് അഭിഷേക് ബച്ചനും ഭര്‍തൃപിതാവ് അമിതാഭ് ബച്ചനും അതേ ആശുപത്രിയില്‍ കൊവിഡ് ചികിത്സയിലാണ്.

ബച്ചന്‍ കുടുംബത്തില്‍ അമിതാഭ് ബച്ചനാണ് ആദ്യം കൊവിഡ് സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെ അഭിഷേക് ബച്ചനും ഐശ്വര്യയ്ക്കും മകള്‍ ആരാധ്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. അമിതാഭ് ബച്ചന്റെ ഭാര്യ ജയാ ബച്ചന് കൊവിഡ് നെഗറ്റീവാണ്.


Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍