ബാബരി മസ്ജിദ് കേസ്; എല്‍ കെ അദ്വാനിയുടെ മൊഴി രേഖപ്പെടുത്തി


ലക്‌നൗ: ബാബരി മസ്ജിദ് കേസില്‍ ബി ജെ പി നേതാവ് എല്‍ കെ അദ്വാനി മൊഴി രേഖപ്പെടുത്തി. ലക്‌നൗവിലെ സിബിഐ പ്രത്യേക കോടതിയിലാണ് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി അദ്വാനി മൊഴി നല്‍കിയത്.

കേസില്‍ മറ്റൊരു ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷിയുടെ മൊഴി വ്യാഴാഴ്ച രേഖപ്പെടുത്തിയിരുന്നു. കേസ് രാഷ്ട്രീയപ്രേരിതമാണെന്നും സിബിഐയുടെ സമ്മര്‍ദ്ദവും സ്വാധീനവും കൊണ്ടാണ് തനിക്കെതിരായ സാക്ഷിമൊഴികള്‍ വന്നതെന്നും മുരളി മനോഹര്‍ ജോഷി ആരോപിച്ചിരുന്നു. അഭിഭാഷകന്‍ വിമല്‍ കുമാര്‍ ശ്രീവാസ്തവ, കെ കെ മിശ്ര, അഭിഷേക് രഞ്ജന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് അദ്ദേഹം മൊഴി രേഖപ്പെടുത്തിയത്. കേസിലെ 32 പ്രതികളുടെയും മൊഴി പ്രോസിക്യൂഷന്‍ സാക്ഷികളെ വിസ്തരിച്ച ശേഷം കോടതി രേഖപ്പെടുത്തി.
ബാബറി മസ്ജിദ് തകര്‍ക്കാനുള്ള ഗൂഢാലോചനാക്കുറ്റത്തിനാണ് ഈ നേതാക്കള്‍ വിചാരണ നേരിടുന്നത്. ഇവരുടെ വിടുതല്‍ ഹര്‍ജി നേരത്തെ കോടതി തള്ളിയിരുന്നു. കഴിഞ്ഞ വര്‍ഷം സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് അയോധ്യയിലെ .77 ഏക്കര്‍ ഭൂമി ഹിന്ദു ക്ഷേത്ര നിര്‍മ്മാണത്തിനായി വിട്ടുകൊടുക്കാന്‍ വിധിച്ചിരുന്നു. മുസ്ലീങ്ങള്‍ക്ക് പകരം അയോധ്യയില്‍ അഞ്ചേക്കര്‍ സ്ഥലം പള്ളിക്കായി നല്‍കാനാണ് കോടതി ഉത്തരവിട്ടത്. 1992 ഡിസംബര്‍ ആറിനാ
വിഎച്ച്പി അടക്കമുള്ള സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തിലുള്ള ഹിന്ദുത്വ തീവ്രവാദികള്‍ അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്തത്.

അതേസമയം, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബുധനാഴ്ച അദ്വാനിയെ കണ്ടിരുന്നു. അര മണിക്കൂറോളം ഇരുവരും സംസാരിച്ചു. ഓഗസ്റ്റ് 31നകം കോടതി വിചാരണ പൂര്‍ത്തിയാക്കേണ്ടതുണ്ട്. പ്രതിദിന വാദമായിരിക്കും നടക്കുക. ഓഗസ്റ്റ് അഞ്ചിന് അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള അസ്ഥിവാരം കീറല്‍ ചടങ്ങ് വിപുലമായി നടത്താനിരിക്കെയാണ് ബാബറി കേസിന്റെ വിചാരണ.

പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കും. ഇതിന് പിന്നാലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയും ചെയ്യും. അദ്വാനിയും മുരളീമനോഹര്‍ ജോഷിയും ഉമ ഭാരതിയുമടക്കം ബാബറി പള്ളി പൊളിച്ച കേസിലെ പ്രതികള്‍ക്കെല്ലാം ചടങ്ങിന് ക്ഷണമുണ്ട്.

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍