ബദിയടുക്ക ടൗണ്‍ കണ്ടയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയതായി കലക്ടര്‍; നീര്‍ച്ചാല്‍ ടൗണിനെ കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പെടുത്തി

After Supreme Court order, Administration focuses on Containment ...

കാസര്‍കോട്: ബദിയടുക്ക ടൗണ്‍ കണ്ടയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയതായി കലക്ടര്‍ അറിയിച്ചു. കോവിഡ് സ്ഥിരീകരിച്ച ചുമട്ടുതൊഴിലാളി ബദിയടുക്കയില്‍ സമ്പര്‍ക്കത്തില്‍ വന്നിട്ടില്ലെന്ന് വിശദമായ പരിശോധനയില്‍ വ്യക്തമായ സാഹചര്യത്തിലാണ് കണ്ടന്‍മെന്റ് സോണില്‍ നിന്നും ബദിയടുക്കയെ ഒഴിവാക്കിയതെന്ന് കലക്ടര്‍ വ്യക്തമാക്കി.

ബദിയടുക്കയ്ക്കടുത്ത നീര്‍ച്ചാല്‍ ടൗണില്‍ സമ്പര്‍ക്കമുണ്ടായതിനാല്‍ ഇവിടെ കണ്ടയെന്‍മെന്റ് സോണാക്കി മാറ്റി. ആവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രം രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ചു വരെ ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കാന്‍ മാത്രമേ അനുമതിയുള്ളൂ. ബസ് നിര്‍ത്തി ആളെ കയറ്റാനും ഇറക്കാനും പാടില്ല. ഏഴു ദിവസത്തേക്കാണ് നിയന്ത്രണം

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍