Monday, 6 July 2020

കോഴിക്കോട് ഫ്ളാറ്റിലെ കൂട്ട പോസിറ്റീവ്; രണ്ട് പേര്‍ വിവാഹ ചടങ്ങിലും കാസര്‍കോടും സന്ദര്‍ശിച്ചു

കോഴിക്കോട്: സമ്പര്‍ക്കത്തിലൂടെ ഒരു ഫ്ളാറ്റിലെ അഞ്ചുപേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിന് പിന്നാലെ ജില്ലാ ഭരണകൂടം  ഇവരുടെ റൂട്ട് മാപ്പ് പുറത്ത് വിട്ടു. രോഗികളില്‍ രണ്ട് പേര്‍ പുതിയങ്ങാടിയിലെ  ബന്ധുവിന്റെ വിവാഹച്ചടങ്ങിലും കാസര്‍കോട് ജില്ലയിലെ  ചില പ്രദേശങ്ങളും സന്ദര്‍ശിച്ചുവെന്ന് റൂട്ട് മാപ്പില്‍ വ്യക്തമാവുന്നു. ഇവിടെയുള്ള സെക്യൂരിറ്റി ജീവനകാരന്‍ കൃഷ്ണന്‍ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാള്‍ക്ക്  കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ജൂണ്‍ 30-ന് പ്രദേശത്ത് പ്രത്യേക സ്രവപരിശോധന നടത്തി. തുടര്‍ന്നാണ് ഫ്ളാറ്റിലെ അഞ്ച് പേര്‍ക്ക് കൃഷ്ണന്റെ സമ്പര്‍ക്കത്തില്‍ രോഗം  സ്ഥിരീകരിച്ചത്.  കൂടതല്‍ പേര്‍ക്ക് രോഗമുണ്ടാകാനുള്ള സാധ്യതയും ചൂണ്ടിക്കാട്ടുന്നുണ്ട്. ഇവരുടെ റൂട്ട് മാപ്പാണ് ഇന്ന് പ്രസിദ്ധീകരിച്ചത്.

കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച 53-ഉം 63-ഉം വസ്സുള്ള വെള്ളയിലെ ഫ്ളാറ്റിലെ താമസക്കാരാണ് പുതിയങ്ങാടിയിലെ ബന്ധുവിന്റെ കല്ല്യാണത്തില്‍  പങ്കെടുത്ത്. 
ജൂണ്‍ 10-നും 11-നും ആണ് പുതിയങ്ങാടിയിലെ ബന്ധുവിന്റെ കല്യാണത്തില്‍ പങ്കെടുത്ത് സ്വന്തം വാഹനത്തില്‍ ജൂണ്‍ 11-ന് തിരികെ വീട്ടിലെത്തിയത്.
ജൂണ്‍ 13-ന് രാവിലെ 8 മണിക്കും രാത്രി 10 മണിക്കും ഇടയില്‍ കാസര്‍ഗോഡ് ജില്ലയിലെ ചിലയിടങ്ങളും സന്ദര്‍ശിച്ചിരുന്നു. ടൂറിസ്റ്റ് ബസ്സിലാണ് യാത്ര ചെയ്തത്.
ജൂണ്‍ 15 മുതല്‍ ജൂണ്‍ 19 വരെ വീട്ടില്‍ തന്നെ കഴിഞ്ഞു. ജൂണ്‍ 20-ന് രാവിലെ 8 മണി മുതല്‍ രാത്രി 10 മണി വരെ പുതിയങ്ങാടിയുള്ള ബന്ധുവീട്ടില്‍ ആയിരുന്നു.ജൂണ്‍ 21 മുതല്‍ ജൂലായ് 5 വരെ വീട്ടില്‍ തന്നെ കഴിയുകയായിരുന്നു.


രോഗം സ്ഥിരീകരിച്ച 53 വയസ്സുകാരി ജൂണ്‍ 27-ന് ഫ്‌ളാറ്റിന് അടുത്തുള്ള മില്‍മ ഷോപ്പില്‍ വൈകിട്ട് 4 മണിയോടെ എത്തിയിരുന്നു. കോഴിക്കോട് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ ചികിത്സയിലുള്ള ഇരുവരുടേയും ആരോഗ്യ നില തൃപ്തികരമാണ്.


SHARE THIS

Author:

0 التعليقات: