വധുവിനു കോവിഡ്: വരനും ബന്ധുക്കളും വൈദികരുമടക്കം ക്വാറന്റൈനില്‍


മാനന്തവാടി: വധുവിന് കോവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ വരനും ബന്ധുക്കളും വൈദികരുമടക്കം ക്വാറന്റൈനില്‍. ക്വാറന്റൈന്‍ ലംഘനത്തിന് വരന്റെ പിതാവിനെതിരെ കേസെടുക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം വിവാഹം നടത്തുകയും നവവധു കോവിഡ് രോഗം ബാധിക്കുകയും ചെയ്തതിനെ തുടര്‍ന്ന് വരന്റെ പിതാവ് എടവക ഗ്രാമ പഞ്ചായത്ത് സ്വദേശിക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്.

മാനന്തവാടി സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ ജൂലൈ 13നായിരുന്നു വിവാഹം. വിവാഹത്തിനുശേഷമാണ് വധുവിന് കോവിഡ് സ്ഥിരീകരിച്ചത്.മൂന്ന് വൈദികര്‍ ഉള്‍പ്പെടെ അമ്ബതോളം പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. പള്ളിയില്‍ കഴിഞ്ഞ ദിവസം അണുനശീകരണം നടത്തിയിരുന്നു.

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍