ആശങ്കയില്‍ കേരളം: സംസ്ഥാനത്ത് രണ്ടു കോവിഡ് മരണം, ഉറവിടം ണ്ടത്താനായില്ല





കൊച്ചി:  സംസ്ഥാനത്ത് രണ്ടു കോവിഡ് മരണം. കൊച്ചി കുഴുപ്പിള്ളി കോണ്‍വന്റിലെ സിസ്റ്റര്‍ ക്ലെയര്(73), ഇരിങ്ങാലക്കുട അവിട്ടത്തൂര്‍ ഷാജു (45) എന്നിവരാണ് മരിച്ചത്. ശ്വസ തടസത്തെ തുടര്‍ന്നാണ് ഷിജുവിനെ തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉച്ചയോടെ മരണം സ്ഥിരീകരിച്ചു. മരണ ശേഷം നടത്തിയ ട്രൂ നാറ്റ് പരിശോധനയിലും പി സി ആര്‍ പരിശോധനയിലുമാണ് കോവിഡ് പോസിറ്റീവ് ആണെന്നാണ് മനസിലായത്.

വൈപ്പിനില്‍ മരിച്ച കന്യാസ്ത്രീക്ക് കോവിഡ് സ്ഥിരീകരിച്ചു. കുഴുപ്പിള്ളി എസ്ഡി മഠത്തിലെ സി ക്ലയര്‍ ആണ് മരിച്ചത്. കൂടെ താമസിക്കുന്ന കന്യാസ്ത്രീകളെയും ഡോക്ടര്‍മാരെയും നിരീക്ഷണത്തിലാക്കി. ഇന്നാണ് ഇരുവരുടെയും സ്രവ ഫലം പുറത്തുവന്നത്. അതേസമയം ഇരുവരുടെയും രോഗ ഉറവിടം ഉറവിടം കണ്ടെത്തിയിട്ടില്ല. ഷിജു ഇടപഴുകിയ സുഹൃത്തുക്കളേയും ബന്ധുക്കളേയും പരിശോധിച്ചു.


Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍