Monday, 20 July 2020

കാസര്‍കോട് ജെഡിഎസ് നേതാവിന് കോവിഡ്; എല്‍ഡിഎഫ് യോഗത്തില്‍ പങ്കെടുത്തിരുന്നു





കാസര്‍കോട: കാസര്‍കോട് ജെഡിഎസ് നേതാവിന് കൊവിഡ് സ്ഥിരീകരിച്ചു. കുഞ്ചത്തൂര്‍ സ്വദേശിയായ ഡോക്ടര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജൂലൈ 11 ന് ഇയാള്‍ എല്‍ഡിഎഫ് യോഗത്തില്‍ പങ്കെടുത്തിരുന്നു. പ്രദേശത്തെ സിപിഎം, സിപിഐ നേതാക്കളുടെ കൊവിഡ് പരിശോധന നടത്തി വരുകയാണ്. പരിശോധന നടത്തി ഫലം നെഗറ്റീവായെന്ന് സിപിഎം ജില്ലാ സെക്രട്ടറി അറിയിച്ചു.
അതേസമയം, കണ്ണൂ!ര്‍ ഗവണ്‍മെന്റ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഒരു മെഡിക്കല്‍ ഡോക്ടറും പിജി സ്റ്റുഡന്റിനും കൊവിഡ് ലക്ഷണങ്ങളുണ്ടായതോടെ ആശുപത്രിയിലെ 50 ആരോഗ്യപ്രവര്‍ത്തകരെ നിരീക്ഷണത്തിലാക്കി. മെഡിക്കല്‍ ഓഫീസറുടെയും പിജി സ്റ്റുഡന്റിന്റെയും അന്തിമ പരിശോധന ഫലം ആലുപ്പഴ വൈറോളജി ലാബില്‍ നിന്നും ഇന്ന് വൈകിട്ടോടെ എത്തും.
ഇരുവരുടെയും ആദ്യപരിശോധനിയില്‍ രോഗബാധയുണ്ടെന്ന റിപ്പോര്‍ട്ടാണ് വന്നത്. രോഗം എവിടെ നിന്നു പക!ര്‍ന്നു എന്ന് വ്യക്തമല്ല. ഇനി മുതല്‍ മെഡിക്കല്‍ കോളേജിലെത്തുന്ന എല്ലാ രോഗികളെയും കൊവിഡ് പരിശോധ നടത്താനാണ് ആലോചനയെന്ന് മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചു.


SHARE THIS

Author:

0 التعليقات: