തലസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ആയിരത്തിലേക്ക്; കാര്യവട്ടം സ്‌റ്റേഡിയം ചികിത്സാകേന്ദ്രമാക്കുന്നു ആയിരത്തിലേക്ക്
തിരുവനന്തപുരം:തിരുവനന്തപുരത്ത് കൊവിഡ് രോഗികളുടെ എണ്ണം ആയിരത്തോട് അടുക്കുന്നു. രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തില്‍ പ്രതിരോധത്തിന്റെ അടുത്തഘട്ടത്തിലേക്ക് കടക്കുകയാണ് സര്‍ക്കാര്‍. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയം ഏറ്റെടുത്ത് പ്രഥമഘട്ട ചികിത്സാകേന്ദ്രമാക്കുന്ന ജോലികള്‍ തുടങ്ങി.
നിലവില്‍ കൊവിഡ് രോഗികളുടെ എണ്ണം ഏറ്റവും കൂടുതലുളള ജില്ലയാണ് തിരുവനന്തപുരം. മെഡിക്കല്‍ കോളേജും ജനറല്‍ ആശുപത്രിയും നിറ!ഞ്ഞു. വര്‍ക്കല എസ്ആര്‍ കോളേജ് അടക്കം നഗരത്തിന് പുറത്തുളള ചികിത്സാകേന്ദ്രങ്ങളിലും ദിനംതോറും കൂടുതല്‍ രോഗികള്‍ എത്തുകയാണ്. രോഗപ്പകര്‍ച്ച കൂടുതലുളള വാര്‍ഡുകളില്‍ പ്രഥമഘട്ട ചികിത്സാകേന്ദ്രങ്ങള്‍ ഒരുക്കാനുളള തയ്യാറെടുപ്പിലാണ് അധിതൃതര്‍.ആദ്യപടിയായി പൂന്തുറയിലും ബീമാപളളിയിലുമാണ് പ്രഥമഘട്ട ചികിത്സാകേന്ദ്രം സജ്ജമായത്. ജില്ലയില്‍ ദിവസവും നൂറും ഇരുനൂനൂറും പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് ചികിത്സാസൗകര്യം വിപുലപ്പെടുത്താന്‍ സ്‌റ്റേഡിയം ഏറ്റെടുത്തത്.
ആദ്യഘട്ടത്തില്‍ ആയിരം പേര്‍ക്കായിരിക്കും ഇവിടെ ചികിത്സ ഒരുക്കുക. രണ്ട് ദിവസത്തില്‍ കേന്ദ്രം സജ്ജമാകും. കണ്‍വെണ്‍ഷന്‍ സെന്ററാണ് ആദ്യം കൊവിഡ് ആശുപത്രിയാക്കി മാറ്റുക. രോഗികളുടെ എണ്ണം കൂടുന്നതനുസരിച്ച് സ്‌റ്റേഡിയത്തിന്റെ മറ്റു സ്ഥലങ്ങളുംസജ്ജമാക്കും. മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാത്തവരെയായിരിക്കും ഇവിടെ ചികിത്സിക്കുക. ദിവസത്തില്‍ രണ്ട് തവണ ഡോക്ടര്‍മാരെത്തി പരിശോധന നടത്തും.Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍