Wednesday, 1 July 2020

ആട്ടിടയന് കൊവിഡ്, 47 ആടുകള്‍ ക്വാറന്റൈനില്‍

തുംകൂര്‍: ആട്ടിടയന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കര്‍ണാടകയില്‍ 47 ആടുകളെ ക്വാറന്റെയിനിലാക്കി. കര്‍ണാടകയിലെ തുമകുരു ജില്ലയിലെ ഗോദ്‌കെറെ ഗ്രാമത്തിലാണ് സംഭവം.   ഈ ഗ്രാമത്തില്‍ മുന്നൂറ് വീടുകളിലായി ആയിരത്തോളം പേരാണ് താമസിക്കുന്നത്. ആടുവളര്‍ത്തല്‍ തൊഴിലാക്കിയ ഒരാള്‍ ഉള്‍പ്പടെ രണ്ട് പേര്‍ക്ക് ഈയിടെ കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. അടുത്ത ദിവസങ്ങളിലായി ഇയാളുടെ നാല് ആടുകളും ചത്തിരുന്നു ഇതോടെയാണ് ഗ്രാമത്തില്‍ ആശങ്ക ഉയര്‍ന്നത് ഇതോടെ ആരോഗ്യവകുപ്പ, വെറ്ററിനറി അധികൃതര്‍ സ്ഥലത്തെത്തി ആടുകളുടെ സ്രവങ്ങള്‍ പരിശോധനയ്ക്ക് എടുത്തു. അതോടൊപ്പം ഇവയെ ഗ്രാമത്തിന് പുറത്തായി ക്വാറന്റെയ്ന്‍ ചെയ്യുകയായിരുന്നു.


SHARE THIS

Author:

0 التعليقات: