Saturday, 11 July 2020

സംസ്ഥാനത്ത് ഇന്ന് 488 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 488പേര്‍ക്ക് കോവിഡ് 19സ്ഥിരീകരിച്ചു. 143പേര്‍ക്ക് രോഗമുക്തി. രണ്ടുമരണവും സംഭവിച്ചു. തിരുവനന്തപുരത്ത് 66വയസ്സുകാരനും എറണാകുളത്ത് 79കാരനുമാണ് മരിച്ചത്. 167പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റു  സംസ്ഥാനങ്ങളില്‍ നിന്ന്76 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 234പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.


143 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 6, കൊല്ലം 26, പത്തനംതിട്ട 43, ആലപ്പുഴ 11, കോട്ടയം 6, ഇടുക്കി 4, എറണാകുളും 3, തൃശ്ശൂര്‍ 17, പാലക്കാട് 7, മലപ്പുറം 15, കോഴിക്കോട് 4, കണ്ണൂര്‍ 1.


ഇന്ന് ആലപ്പുഴയിലാണ് കൂടുതല്‍ രോഗികള്‍. 87 പേരാണ് ഇവിടെ സ്ഥിരീകരിച്ചത്. ഇതില്‍ 51 പേര്‍ക്ക് സമ്പര്‍ക്കം,. താമരക്കുളം പഞ്ചായത്തിലെ ഐ ടി ബി പി ക്യാമ്പ്, കായംകുളം മാര്‍ക്കറ്റ് കേന്ദ്രീകരിച്ചാണ് ഇവിടെ രോഗവ്യാപനം. താമരക്കുളം, നൂറനാട്, കായംകുളം മേഖലകളില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. ഐ ടി ബി പി ബാരക്കിലെ മുഴുവന്‍ പേരെയും ക്വാറന്റൈന്‍ ചെയ്യും. തീരദേശത്തെ രോഗവ്യാപനം തടയാന്‍ മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ട്. കൂടുതല്‍ ഫസ്റ്റ് എയ്ഡ് ട്വീറ്റ്മെന്റ് സെന്റര്‍ തയ്യാറാക്കും.

പത്തനംതിട്ടയില്‍ ഇന്ന് 25 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗമുണ്ടായി. മലപ്പുറത്ത് 27 സമ്പര്‍ക്കം അടക്കം 51 പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. നാല് ക്ലസ്റ്ററുകളാണ് മലപ്പുറത്തുള്ളത്. പൊന്നാനി താലൂക്കിലെ ഡോക്ടര്‍മാര്‍, ആശുപത്രി ജീവനക്കാര്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ തുടങ്ങി 25 വ്യക്തികള്‍ക്ക് ഉറവിടം അറിയാത്ത രോഗം കണ്ടെത്തിയിട്ടുണ്ട്. 7266 ആന്റജന്‍ ടെസ്റ്റ് പൊന്നാനിയില്‍ നടത്തി. 81 പോസറ്റീവ് കേസുകള്‍ കണ്ടെത്തി. നാളെ
നഗരസഭാ പരിധിയില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആയിരിക്കും. അവശ്യ വസ്ത്തുകള്‍ക്ക് മാത്രമേ പൊന്നാനിയില്‍ ജനം പുറത്തിറങ്ങാവു. ഇത്തരത്തില്‍ പുറത്തിറങ്ങുന്നവര്‍ റേഷന്‍ കാര്‍ഡ് കൈയില്‍ വെക്കണം.

എറണാകുളത്ത് 47 പേര്‍ക്ക് ഇന്ന് രോഗമുണ്ടായി. ഇതില്‍ 30 സമ്പര്‍ക്കമാണ്. അഞ്ച് പേരുടെ ഉറവിടം വ്യക്തമല്ല. ജില്ലയില്‍ 45 കണ്ടെയ്മെന്റ് സോണുകളാണുള്ളത്. ആലുവ മാര്‍ക്കറ്റിനെ ഒരു ക്ലസ്റ്റര്‍ എന്ന് പരിഗണിച്ച് അടിയന്തര പ്രതിരോധ നടപടികള്‍ ഏര്‍പ്പെടുത്തി. 448 സാമ്പിളുകള്‍ ഇവിടെ നിന്നും ശേഖരിച്ചു. ഇതില്‍ 24 പോസറ്റീവ് കേസുകള്‍.

തൃശൂരില്‍ ആയിരം കിടക്കകളുള്ള ട്രീറ്റ്മെന്റ് സെന്ററുകള്‍ തുടങ്ങും. കണ്ണൂര്‍ മിംസ് ആശുപത്രി കൊവിഡ് ചികിത്സാ കേന്ദ്രമാക്കി. കാസര്‍കോട് ഇന്ന് 18 പേര്‍ക്ക് കൊവിഡ്. ഇതില്‍ രണ്ട് പേരുടെ ഉറവിടം വ്യക്തമല്ല. പാലക്കാട് 48 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. തിരുവന്തപുരത്ത് 18828 വീടുകള്‍ നിരീക്ഷണത്തിലാണ്.


SHARE THIS

Author:

0 التعليقات: