തിരുവനന്തപുരത്ത് മൂന്ന് കൗണ്‍സിലര്‍മാര്‍ക്കു കൂടി കൊവിഡ്തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പ്പറേഷനിലെ മൂന്ന് കൗണ്‍സിലര്‍മാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ, രോഗബാധിതരായ കൗണ്‍സിലര്‍മാരുടെ എണ്ണം ഏഴായി ഉയര്‍ന്നു. അത്യന്തം ഗുരുതരമായ സാഹചര്യമാണ് തലസ്ഥാനത്ത് നിലനില്‍ക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകരില്‍ രോഗം പടരുന്നതാണ് ഏറ്റവും കൂടുതല്‍ ആശങ്കയുണ്ടാക്കുന്നത്.

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഏഴ് ഡോക്ടര്‍മാരുള്‍പ്പടെ 20 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 40 ഡോക്ടര്‍മാരടക്കം 150 ജീവനക്കാര്‍ നിരീക്ഷണത്തിലുമാണ്. മറ്റു രോഗങ്ങള്‍ക്ക് ചികിത്സ തേടിയെത്തിയവര്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും രോഗം ബാധിച്ചതായി കണ്ടെത്തി. ആശുപത്രിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും അടിയന്തരമായി ചെയ്യേണ്ടതല്ലാത്ത ശസ്ത്രക്രിയകള്‍ മാറ്റിവക്കുകയും ചെയ്തിട്ടുണ്ട്.Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍